ADVERTISEMENT

കഴിഞ്ഞ മാസം ഇന്ത്യയുടെ കയറ്റുമതി 2019 സെപ്റ്റംബറിലെക്കാൾ 4% ഉയർന്നെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ വാണിജ്യ വികസന വിഭാഗം (United Nations Conference on Trade and Development –UNCTAD).ജൂലൈ– സെപ്റ്റംബർ കാലയളവ് മൊത്തമെടുത്താൽ, ഇന്ത്യയുടെ കയറ്റുമതിയിൽ 6.1% ഇടിവാണുള്ളത്.

മൊത്തം ആഗോള വാണിജ്യം മുൻകൊല്ലം ഇതേ കാലയളവിലേതിനെക്കാൾ 5% കുറഞ്ഞിട്ടുണ്ട്. എന്നാൽ, ഏപ്രിൽ–ജൂൺ കാലത്തെക്കാൾ സ്ഥിതി മെച്ചപ്പെട്ടു. അപ്പോഴത്തെ ഇടിവ് 19% ആയിരുന്നു. രാജ്യാന്തര വാണിജ്യത്തിൽ ഇപ്പോൾ കോവിഡ് പ്രതിരോധ ഉപകരണങ്ങൾ, ചികിത്സാ ഉപകരണങ്ങൾ, മരുന്നുകൾ തുടങ്ങിയവയ്ക്കു മുഖ്യപങ്കുണ്ടെന്നും വിലയിരുത്തുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com