ADVERTISEMENT

തിരുവനന്തപുരം ∙ സവാള വിലക്കയറ്റം നേരിടാൻ ഹോർട്ടികോർപ്പിന്റെ നേതൃത്വത്തിൽ നാഫെഡ് വഴി ഇറക്കുമതി ചെയ്ത ആദ്യ ലോഡ് തലസ്ഥാനത്ത് എത്തി.  കിലോഗ്രാമിന്  45 രൂപയ്ക്കാണു ഹോർട്ടികോർപ് വിൽപനശാലകൾ വഴി വിൽക്കുക. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ ഹോർട്ടികോർപ്പിന്റെ വിൽപനശാലകളിൽ ഇന്നലെ തന്നെ സവാള എത്തിച്ചു.  

25 ടൺ സവാളയാണു മഹാരാഷ്ട്രയിലെ നാസിക്കിൽ നിന്ന് എറണാകുളത്ത് എത്തിച്ചത്.  ഇതിൽ 10 ടൺ വടക്കൻ ജില്ലകളിലും, 15 ടൺ തെക്കൻ ജില്ലകളിലേക്കും വിതരണം ചെയ്യാനാണ് തീരുമാനം.  ആകെ 200 ടൺ  സവാള എത്തിക്കണമെന്നാണു കൃഷി വകുപ്പ്,  നാഫെഡിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ആവശ്യം കൂടുതലായാൽ തുടർ നടപടിയെടുക്കുമെന്നും ഹോർട്ടികോർപ് എംഡി: വി. സജീവ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com