ADVERTISEMENT

കൊച്ചി ∙ സവാളയ്ക്കും ചെറിയ ഉള്ളിക്കും മുൻപേ തിളച്ചു തുടങ്ങിയ തേയില വില കുതിച്ചു കയറുന്നതു റെക്കോർഡിലേക്ക്; ലൂസ് പൊടിത്തേയില വില കിലോഗ്രാമിന് 230 – 250 രൂപ; ബ്രാൻഡഡ് തേയില വില ഏകദേശം 290 – 300  രൂപ. കോവിഡ് ലോക്ഡൗൺ നിയന്ത്രണങ്ങളും രാജ്യത്തെ തോട്ടം മേഖലകളിലുണ്ടായ പെരുമഴയും കനത്ത വെള്ളക്കെട്ടും ഉൽപാദനത്തിൽ 30 % ഇടിവുണ്ടാക്കിയതാണ് കാരണം. 

പതിവു വില 90 – 120  രൂപ 

ലൂസ് പൊടിത്തേയിലയുടെ വിപണി വില ഏറെക്കാലമായി 90 – 120 രൂപ നിരക്കിലായിരുന്നു. വില വർധന ഇരട്ടിയിലേറെ. ചെറുകിട വ്യാപാരികളെയും ചെറുകിട, ഇടത്തരം ഹോട്ടലുകളെയും സാധാരണക്കാരെയും വിലക്കയറ്റം വിഷമിപ്പിക്കും. 

ലേല വില ഉയർന്നു തന്നെ 

കഴിഞ്ഞ തേയില ലേലത്തിൽ ലഭിച്ച കൂടിയ വില കിലോഗ്രാമിന് 230 രൂപ. ശരാശരി വില 190 രൂപയും. ഇത്രയും ഉയർന്ന വില ദക്ഷിണേന്ത്യയിലെ ലേല ചരിത്രത്തിൽ മുൻപൊരിക്കലും ലഭിച്ചിട്ടില്ല. ലേലത്തിൽ വാങ്ങുന്ന തേയില പല ഘട്ടങ്ങളിലൂടെ ഉപഭോക്താക്കളിലെത്തുമ്പോൾ ശരാശരി 60 – 70 രൂപയുടെ വർധനയുണ്ടാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com