ADVERTISEMENT
ന്യൂയോർക്ക്∙ മാധ്യമസ്ഥാപനമായ ബ്ലൂംബർഗിന്റെ ലോകത്തെ ഏറ്റവും വലിയ ധനികരുടെ പട്ടികയിൽ(ബ്ലൂംബർഗ് ബില്യനയേഴ്സ് ഇൻഡെക്സ്) ഫെയ്സ്ബുക്ക് സ്ഥാപകൻ മാർക്ക് സക്കർബർഗിനെ കടത്തിവെട്ടി യുഎസിലെ ഇലക്ട്രിക് കാർ നിർമാണ കമ്പനിയായ ടെസ്‌ലയുടെ സ്ഥാപകൻ ഇലോൺ മസ്ക്. ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്ത ടെസ്‌ലയുടെ ഓഹരി വില 14% ഉയർന്ന് 408.09 ഡോളറിൽ എത്തിയതോടെ അദ്ദേഹത്തിന്റെ ആസ്തി 11750 കോടി ഡോളറായി ഉയർന്നു. ഈ വർഷം ആസ്തിയിൽ 9000 കോടി ഡോളറിന്റെ വർധനയാണുണ്ടായത്. ആമസോൺ ഡോട് കോം ഉടമ ജെഫ് ബെസോസും മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സുമാണ് യഥാക്രമം ഒന്നും രണ്ടും സ്ഥാനത്ത്. 
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com