ലക്ഷ്മി വിലാസ് ബാങ്ക്: നിക്ഷേപകരുടെ പണം സുരക്ഷിതമെന്ന് അഡ്മിനിസ്ട്രേറ്റർ

lakshmi
SHARE

മുംബൈ∙ ലക്ഷ്മി വിലാസ് ബാങ്കിലെ നിക്ഷേപകരുടെ പണം സുരക്ഷിതമാണെന്നും ഡിബിഎസ് ബാങ്ക് ഇന്ത്യയുമായുള്ള ലയനം സമയപരിധിക്കുള്ളിൽ പൂർത്തിയാക്കാനാകുമെന്നും സർക്കാർ നിയമിച്ച അഡ്മിനിസ്ട്രേറ്റർ ടി.എൻ.മനോഹരൻ പറഞ്ഞു. സാമ്പത്തിക സ്ഥിതി മോശമാകുന്ന സാഹചര്യത്തിൽ  കേന്ദ്രസർക്കാർ ലക്ഷ്മി വിലാസ് ബാങ്കിന് ഒരു മാസത്തെ മൊറട്ടോറിയം പ്രഖ്യാപിച്ച്, അഡ്മിനിസ്ട്രേറ്ററെ നിയമിച്ചത് ചൊവ്വാഴ്ചയാണ്. 

നിക്ഷേപകനു പരമാവധി പിൻവലിക്കാവുന്ന തുക 25,000 രൂപയായി പരിമിതപ്പെടുത്തുകയും ചെയ്തിരുന്നു.  ഡിസംബർ 16നു മുൻപു ഡിബിഎസ് ബാങ്കുമായുള്ള ലയന പ്രക്രിയ പൂർത്തിയാക്കുകയാണു ലക്ഷ്യം. ലയനം സംബന്ധിച്ച അന്തിമ കരട് ആർബിഐ നാളെ പ്രഖ്യാപിക്കും.

മൊറട്ടോറിയം ഏർപ്പെടുത്തിയതിനു പിന്നാലെ ലക്ഷ്മി വിലാസ് ബാങ്കിന്റെ ഓഹരി വില കൂപ്പുകുത്തി. ഓഹരി  സൂചികയായ സെൻസെക്സിൽ വില  20 ശതമാനം ഇടിഞ്ഞ് 12.4 രൂപയായി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.