ചെറുനഗരങ്ങൾക്ക് കുഞ്ഞൻ മെട്രോ റെയിൽ

airport-metro
SHARE

ന്യൂഡൽഹി ∙ 10 ലക്ഷത്തിൽ താഴെ ജനസംഖ്യയുള്ള നഗരങ്ങൾക്കു ‘മെട്രോ നിയോ’ എന്ന പുതിയ  യാത്രാ മാർഗവുമായി കേന്ദ്ര നഗരവികസന മന്ത്രാലയം. ഒട്ടേറെ നഗരങ്ങൾ മെട്രോ റെയിൽ പദ്ധതിക്ക് അംഗീകാരം തേടിയ സാഹചര്യത്തിലാണു പുതിയ സംവിധാനം അവതരിപ്പിക്കുന്നത്. മഹാരാഷ്ട്രയിലെ നാസിക്, തെലങ്കാനയിലെ വാറങ്കൽ, ഡൽഹി മെട്രോയുടെ കീഴിലുള്ള ഒരു പാത എന്നിവയിൽ ‘മെട്രോ നിയോ’ നടപ്പാക്കാനുള്ള നടപടി ആരംഭിച്ചു.

മെട്രോ റെയിൽ ചെറു നഗരങ്ങളിൽ പ്രായോഗികമല്ലെന്നു കേന്ദ്ര നഗരവികസന മന്ത്രാലയം ചൂണ്ടിക്കാട്ടുന്നു. രണ്ടാം നിര, മൂന്നാം നിര നഗരങ്ങൾക്കു മെട്രോ നിയോയാകും കൂടുതൽ ഫലപ്രദമെന്നും അധികൃതർ പറയുന്നു. 910 കിലോമീറ്റർ ദൈർഘ്യമുള്ള വിവിധ മെട്രോ പദ്ധതികൾ സർക്കാർ പരിഗണനയിലുണ്ട്.

ഉടൻ വരുന്നു

> ഡൽഹിയിലെ കീർത്തിനഗർ– ബാംനോലി പാതയിൽ മെട്രോ നിയോയുടെ വിശദ പഠനറിപ്പോർട്ട് സമർപ്പിച്ചു കഴിഞ്ഞു. കോച്ചുകൾക്കു വേണ്ടിയുള്ള ടെൻഡറും ക്ഷണിച്ചു. 

> 33 കിലോമീറ്റർ ദൈർഘ്യമുള്ള മെട്രോ നിയോ പദ്ധതിയാണു നാസിക്കിൽ ഒരുങ്ങുന്നത്. 30 സ്റ്റേഷനുകൾ ഉൾപ്പെടുന്നതാണ് പദ്ധതി.

മെട്രോ നിയോ ഇങ്ങനെ

> പഴയ ട്രാമിന്റെ ആധുനിക പതിപ്പ്.
> മെട്രോ സംവിധാനത്തെക്കാൾ  20–25% വരെ ചെലവു കുറവ്.
>  പ്രത്യേകം തയാറാക്കിയ റോഡിലോ മേൽപ്പാതയിലോ സഞ്ചാരം. റബർ ടയറുകളിൽ സഞ്ചരിക്കുന്ന ഇലക്ട്രിക് കോച്ചുകളിൽ ബാറ്ററിയുമുണ്ട്.
> 200–250 പേർ വീതം ഉൾക്കൊള്ളുന്ന 2–3 കോച്ചുകൾ.
> ഓട്ടമാറ്റിക് ഫെയർ കലക്ഷൻ(എഎഫ്സി) ഗേറ്റ്, പ്ലാറ്റ്ഫോം സ്ക്രീൻ ഡോർ, ബാഗുകൾ പരിശോധിക്കാനുള്ള എക്സ്റേ സംവിധാനം എന്നിവയുണ്ടാകില്ല.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA