ആർബിഐയുടെ പൂർണ സഹകരണമുണ്ട്: ധനലക്ഷ്മി ഡയറക്ടർ

SHARE

തൃശൂർ∙ ധനലക്ഷ്മി ബാങ്കിനെക്കുറിച്ച് അടിസ്ഥാനരഹിതമായ പ്രചാരണങ്ങളിൽ ആശങ്കയുണ്ടെന്ന് ബാങ്ക് ഡയറക്ടറും മൂന്നംഗ ഭരണ സമിതിയിലെ അംഗവുമായ പി.കെ.വിജയകുമാർ.ബാങ്കിന്റെ തലപ്പത്തു പ്രശ്നങ്ങളില്ലെന്നു മാത്രമല്ല തീരുമാനങ്ങളെല്ലാം എതിരില്ലാതെയാണ്. 7 ഡയറക്ടർമാരിൽ 2 പേർ റിസർവ് ബാങ്ക് പ്രതിനിധികളാണ്. എംഡിയായിരുന്ന സുനിൽ ഗുർബക്സാനി പുറത്തായപ്പോൾ തന്നെ ഡയറക്ടർമാരുടെ മൂന്നംഗ സമിതി രൂപീകരിക്കുകയും റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) അംഗീകാരം നൽകുകയും ചെയ്തിരുന്നു.

കമ്പനി നിയമം അനുസരിച്ചാണ് ഗുർബക്സാനി പുറത്തായത്.ഇക്കാര്യത്തിൽ ബാങ്കുമായി ആർബിഐക്ക് തർക്കങ്ങളൊന്നുമില്ല. ബാങ്കിനെ ആർബിഐ ഏറ്റെടുക്കുമെന്ന പ്രചാരണവും അടിസ്ഥാനരഹിതമാണ്. എംഡി  തസ്തികയിലേക്ക് ലഭിച്ച 100 അപേക്ഷകളിൽ നിന്ന് അർഹരായവരുടെ പാനൽ ആർബിഐയ്ക്കു നൽകിക്കഴിഞ്ഞു. ഫെബ്രുവരിയോടെ പുതിയ എംഡി നിയമിതനാകുമെന്നും വിജയകുമാർ  പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA