ADVERTISEMENT

ന്യൂഡൽഹി∙ കടക്കെണിയിലായ എയർ ഇന്ത്യ ഏറ്റെടുക്കാൻ ടാറ്റ ഗ്രൂപ്പ് രംഗത്ത്. അതിനുള്ള താൽപര്യപത്രം ടാറ്റ സൺസ് കമ്പനി സമർപ്പിച്ചതായാണു വിവരം. എയർ ഇന്ത്യ വാങ്ങാൻ താൽപര്യമുള്ളവർ അക്കാര്യം അറിയിക്കേണ്ട അവസാന ദിനമായിരുന്നു ഇന്നലെ. എയർ ഇന്ത്യയിലെ 209 ജീവനക്കാരുടെ സംഘവും താൽപര്യപത്രം സമർപ്പിച്ചു. വിദേശ നിക്ഷേപകരുടെ ബലത്തിലാണ് ഇവർ എയർ ഇന്ത്യയ്ക്കായി വില പറയുന്നത്. ഹിന്ദുജ ഗ്രൂപ്പ്, യുഎസ് ആസ്ഥാനമായുള്ള ഇന്റർ അപ്സ് കമ്പനി എന്നിവയും എയർ ഇന്ത്യയിൽ താൽപര്യമറിയിച്ചിരുന്നു. താൽപര്യപത്രം സമർപ്പിച്ചവരുടെ പട്ടിക കേന്ദ്ര വ്യോമയാന മന്ത്രാലയം ഒൗദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. 

താൽപര്യപത്രം സമർപ്പിച്ചവർ തങ്ങളുടെ സാമ്പത്തിക സ്രോതസ്സ് സംബന്ധിച്ച രേഖകൾ 28ന് അകം നൽകണം. തുടർ നടപടികളിൽ പങ്കെടുക്കാൻ യോഗ്യതയുള്ള കമ്പനികളുടെ പട്ടിക ജനുവരി 3നു പുറത്തിറക്കും. എയർ ഏഷ്യ ഇന്ത്യയുടെ പേരിലാണു ടാറ്റ സൺസ് താൽപര്യപത്രം തയാറാക്കിയത്. ഇന്ത്യയിൽ വിമാന സർവീസ് നടത്തുന്ന എയർ ഏഷ്യയിൽ 51 % ഒാഹരി ടാറ്റ ഗ്രൂപ്പിന്റേതാണ്. 1932ൽ ടാറ്റ സൺസ് ആരംഭിച്ച ടാറ്റ എയർലൈൻസ് ആണ് 1946ൽ എയർ ഇന്ത്യ ആയത്. 1953ൽ വിമാന കമ്പനി കേന്ദ്ര സർക്കാർ ഏറ്റെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com