വാണിജ്യ എൽപിജി, വിമാന ഇന്ധന വില കൂടി

lpg-cooking-gas
SHARE

വിമാന ഇന്ധനത്തിനും വാണിജ്യാവശ്യത്തിനുള്ള പാചകവാതകത്തിനും വില വീണ്ടുംകൂടി. 19 കിലോഗ്രാമിന്റെ കൊമേഴ്സ്യൽ എൽപിജി സിലിണ്ടറിന് 17 രൂപ ഇന്നലെ കൂടി. ഗാർഹിക ആവശ്യത്തിനുള്ള 14 കിലോഗ്രാമിന്റെ സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല.വാണിജ്യ സിലിണ്ടറിന് കൊച്ചിയിൽ പുതിയ വില 1337.50 രൂപ, തിരുവനന്തപുരത്ത് 1353 രൂപ. ഡിസംബറിൽ രണ്ടു തവണ വില കൂട്ടിയിരുന്നു.

ഓരോ മാസവും ഒന്നിനും 16നുമാണ് എൽപിജി, വിമാനഇന്ധന വിലകൾ രാജ്യാന്തര എണ്ണവിലയും ഇറക്കുമതിച്ചെലവുമൊക്കെ കണക്കിലെടുത്തു പുനർനിർണയിക്കുന്നത്.വിമാന ഇന്ധനവില 3.7% ഉയർത്തി. ലീറ്ററിന് 1.82 രൂപ കൂടിയതോടെ 1000 ലീറ്ററിന് 50000 രൂപയാണ് വിവിധ നഗരങ്ങളിലെ ശരാശരി വില. ഡിസംബർ 1ന് 3.3 രൂപയും ഡിസംബർ 16ന് 3 രൂപയും വർധിപ്പിച്ചിരുന്നു. പെട്രോൾ, ഡീസൽ വിലകളിൽ 25 ദിവസമായി മാറ്റമില്ല. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA