വ്യവസായ ഇടനാഴി: ആദ്യഘട്ട സ്ഥലമേറ്റെടുക്കലിന് 346 കോടി

SHARE

തിരുവനന്തപുരം∙ കൊച്ചി–ബെംഗളൂരു വ്യവസായ ഇടനാഴിയുടെ ഭാഗമായി സ്ഥലമേറ്റെടുക്കാൻ ആദ്യഘട്ടത്തിൽ സർക്കാർ 346 കോടി രൂപ അനുവദിച്ചു. കിഫ്ബി വഴി അനുവദിച്ച തുക സ്ഥലമേറ്റെടുപ്പിന്റെ ചുമതലയുള്ള കിൻഫ്രയ്ക്ക് ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കൈമാറും. പാലക്കാട് കണ്ണമ്പ്രയിലെ 292 ഏക്കർ ഭൂമിയാണ് ഏറ്റെടുക്കുന്നത്. ഏകീകൃത ഉൽപാദന ക്ലസ്റ്റർ ആണ് ഇവിടെ നിർമിക്കുക. 

വ്യവസായ വികസനത്തിന് ഉത്തേജനം പകരാനുള്ള കേന്ദ്രസർക്കാർ പദ്ധതിയാണ് വ്യവസായ ഇടനാഴികൾ. പദ്ധതിക്കായുള്ള സ്ഥലമേറ്റെടുക്കൽ കിഫ്ബിയുടെ സാമ്പത്തിക സഹായത്തോടെയാണ് സംസ്ഥാനസർക്കാർ നടപ്പാക്കുന്നത്. 9 മെഗാ വ്യവസായ ക്ലസ്റ്ററുകളാണ് കൊച്ചി – ബെംഗളൂരു ഇടനാഴിയിൽ വിഭാവനം ചെയ്തിരിക്കുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA