വിമാനം അണുമുക്തമാക്കാൻ റോബട്ടിനെ നിയോഗിച്ച് എയർഇന്ത്യ എക്സ്പ്രസ്

bp-IX-boeing
SHARE

കണ്ണൂർ ∙ കോവിഡ് കാലത്ത് ആകാശയാത്രയിലെ ആശങ്കകൾ ഒഴിവാക്കാൻ അണുനശീകരണത്തിന് റോബട്ടുകളെ നിയോഗിച്ച് എയർഇന്ത്യ എക്സ്പ്രസ്. അൾട്രാവയലറ്റ് (യുവി) ലൈറ്റുകളുടെ സഹായത്തോടെയാണ് അണുനശീകരണം. കഴിഞ്ഞ ദിവസം ഡൽഹി വിമാനത്താവളത്തിൽ എയർഇന്ത്യ എക്സ്പ്രസിന്റെ ബോയിങ് 737–800 വിമാനമാണ് ആദ്യമായി റോബട് അണുവിമുക്തമാക്കിയത്. വിമാനങ്ങൾ ശുചിയാക്കാനും അണുമുക്തമാക്കാനും റോബട്ടിന്റെ സഹായം തേടുന്ന രാജ്യത്തെ ആദ്യ വിമാന കമ്പനിയാണ് തങ്ങളെന്ന് എയർഇന്ത്യ എക്സ്പ്രസ് അവകാശപ്പെട്ടു.

യാത്രക്കാരും വിമാനജീവനക്കാരും സ്പർശിക്കാൻ സാധ്യതയുള്ള എല്ലാ ഭാഗങ്ങളും ശുചിയാക്കാനും അണുവിമുക്തമാക്കാനും യുവി റോബട്ടുകൾക്കു കഴിയും. റോബട്ടിന്റെ ഇരുവശത്തും കൈകൾ പോലെ ഘടിപ്പിച്ച ഭാഗത്തെ യുവി ലൈറ്റുകളിലൂടെ സീറ്റുകളും കൈപ്പിടികളും വിൻഡോ ഭാഗവുമെല്ലാം ശുചിയാക്കാം. 

ഗ്രൗണ്ട് ഹാൻഡ്‌ലിങ് ഏജൻസിയായ എയർഇന്ത്യ സാറ്റ്സിന്റെ സഹകരണത്തോടെയാണ് ശുചീകരണം നടത്തുന്നത്. എഐ സാറ്റ്സ് സേവനമുള്ള മംഗളൂരു, തിരുവനന്തപുരം ഉൾപ്പെടെയുള്ള വിമാനത്താവളങ്ങളിലും ശുചീകരണം ഏറ്റെടുക്കാൻ റോബട്ടുകൾ എത്തും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA