വിലക്കയറ്റം കുറഞ്ഞു

SHARE

ന്യൂഡൽഹി∙ ഡിസംബറിൽ വിലക്കയറ്റത്തോത് മുൻമാസത്തിലേതിനെക്കാൾ കുറഞ്ഞു.  നവബംറിൽ 6.93% ആയുരുന്ന വാർഷിക വിലക്കയറ്റത്തോത് ഡിസംബറിൽ 4.59% ആയി.  ഭക്ഷ്യോൽപന്ന വില താഴ്ന്നതാണ് മുഖ്യ കാരണം.

ഐടി മേഖലകളിലെ തൊഴിലാളികൾക്ക് ക്ഷേമപദ്ധതി

തിരുവനന്തപുരം∙ ഐടി, അനുബന്ധ മേഖലകളിലെ തൊഴിലാളികൾക്കായി സർക്കാർ ക്ഷേമപദ്ധതി നടപ്പാക്കുമെന്നു തൊഴിൽ മന്ത്രി ടി.പി.രാമകൃഷ്ണൻ അറിയിച്ചു. കേരള ഷോപ്സ് ആൻഡ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് വർക്കേഴ്സ് വെൽഫെയർ ഫണ്ട് ബോർഡ് മുഖേനയാണു നടപ്പാക്കുക. സർക്കാരിന്റെ രണ്ടാംഘട്ട നൂറു ദിന പദ്ധതികളുടെ ഭാഗമായാണു തീരുമാനം.

വ്യവസായ ഉൽപാദനം ഇടിഞ്ഞു

ന്യൂഡൽഹി∙ 2020 നവംബറിലെ വ്യവസായോൽപാദനം 2019 നവംബറിലേതിനെക്കാൾ 1.9% കുറഞ്ഞു.  ഫാക്ടറി ഉൽപാദനം 1.7%, ഖനനം 7.3% എന്നിങ്ങനെ ഇടിഞ്ഞപ്പോൾ വൈദ്യുതോൽപാദനം 3.5% ഉയർന്നു. സെപ്റ്റംബറിലും ഒക്ടോബറിലും വ്യവസായ സൂചിക മുൻകൊല്ലത്തെക്കാൾ വർധന രേഖപ്പെടുത്തിയിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA