ADVERTISEMENT

ബെയ്ജിങ് ∙ കോവിഡ് 19 രോഗബാധയുടെ ആഘാതം ആദ്യമനുഭവിക്കുകയും എന്നാൽ ആദ്യം തിരിച്ചുവരവു നടത്തിയതുമായ ചൈനീസ് സമ്പദ്‌വ്യവസ്ഥ 2020ൽ വളർന്നത് 2.3%. കഴിഞ്ഞ 45 വർഷത്തെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ ഇത് ഏറ്റവും മോശമായ നിരക്കാണെങ്കിലും ആഗോള വളർച്ചയേക്കാൾ ഒരു പടി മുന്നിലാണ്. 

കഴിഞ്ഞ വർഷത്തെ മൊത്തം ജിഡിപി 15.42 ലക്ഷം കോടി ഡോളറാണെന്ന് നാഷനൽ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. ലോക്ഡൗണിനെ തുടർന്ന് 2020ന്റെ ആദ്യ പാദത്തിൽ 6.8% തകർച്ചയാണ് അനുഭവപ്പെട്ടതെങ്കിൽ കോവിഡ് പൊട്ടിപ്പുറപ്പെട്ട വുഹാൻ ക്രമാനുഗതമായ തിരിച്ചുവരവ് നടത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com