ADVERTISEMENT

തിരുവനന്തപുരം∙ ഭക്ഷ്യമേഖലയിൽ പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പുകളെ ഹർത്താലുകളിൽ നിന്ന് ഒഴിവാക്കിത്തരണമെന്ന് മുഖ്യമന്ത്രിയോട് അഭ്യർഥിച്ച് ഓൺലൈൻ മത്സ്യ വ്യാപാരത്തിൽ വിപ്ലവം സൃഷ്ടിച്ച മലയാളി സംരംഭം ഫ്രഷ് ടു ഹോമിന്റെ സ്ഥാപകൻ മാത്യു ജോസഫ്. ഹർത്താൽ ആഹ്വാനം ചെയ്യുന്നവരോട് ഇക്കാര്യത്തിൽ ഇളവ് നൽകണമെന്ന് ആവശ്യപ്പെടാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പുനൽകി. സ്റ്റാർട്ടപ് സംരംഭകരുമായി മുഖ്യമന്ത്രി നടത്തിയ കൂടിക്കാഴ്ചയിലാണ് ഫ്രഷ് ടു ഹോം സ്ഥാപകൻ കേരളത്തിലെ ഹർത്താലുകളുണ്ടാക്കുന്ന പൊല്ലാപ്പിനെക്കുറിച്ച് വിവരിച്ചത്. 

ജലവകുപ്പിന്റെ നിസഹകരണത്തെക്കുറിച്ചായിരുന്നു ജെൻ റോബട്ടിക്സ് സ്ഥാപകന്റെ പരാതി. വൃത്തിഹീനമായ മാൻഹോൾ ശുചീകരിക്കാനായി റോബട്ടിനെ വികസിപ്പിച്ചത് ജെൻ റോബട്ടിക്സ് ആയിരുന്നു. മലിനജല നിർമാർജനരംഗത്ത് യന്ത്രസാമഗ്രികൾ ആവിഷ്കരിക്കുന്നതിന്റെ ഭാഗമായി ജല അതോറിറ്റി സ്റ്റാർട്ടപ്പ് മിഷനുമായി സഹകരിച്ച് ആവിഷ്കരിച്ച ഇന്നവേഷൻ പദ്ധതിയിലൂടെയാണ് ജെൻ റോബട്ടിക്സ് രംഗപ്രവേശം ചെയ്തത്. എന്നാൽ ഇപ്പോൾ ജലവകുപ്പ് സഹകരിക്കുന്നില്ലെന്നാണ് പരാതി. ജലവകുപ്പിൽ നിന്ന് സഹായത്തിനു കുറവുണ്ടായാൽ പ്രത്യേകമായി ഉന്നയിക്കാമെന്ന് മുഖ്യമന്ത്രി മറുപടി നൽകി. നൂറോളം സ്റ്റാർട്ടപ് സംരംഭകരുമായി രണ്ടുമണിക്കൂറോളം നടത്തിയ ചർച്ചയിൽ ഉയർന്ന ആവശ്യങ്ങൾ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പ്രകടനപത്രികയിൽ ഉൾപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ടെക്നോളജി സംരംഭങ്ങൾക്ക് ഫണ്ട് വർധിപ്പിക്കുന്ന കാര്യം പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com