ADVERTISEMENT

പെരിന്തല്‍മണ്ണ ∙ കല്യാണ്‍ സില്‍ക്സും കല്യാണ്‍ ഹൈപ്പര്‍മാര്‍ക്കറ്റും അടങ്ങുന്ന ഷോപ്പിങ് സമുച്ചയം പെരിന്തല്‍മണ്ണ കാലിക്കറ്റ് റോഡില്‍ പ്രവർത്തനമാരംഭിച്ചു. പി.കെ. കുഞ്ഞാലിക്കുട്ടി എംപി ഉദ്ഘാടനം നിര്‍വഹിച്ചു. കല്യാണ്‍ സില്‍ക്സിന്റെയും കല്യാണ്‍ ഹൈപ്പര്‍മാര്‍ക്കറ്റിന്റെയും ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ടി.എസ് പട്ടാഭിരാമന്‍, മഞ്ഞളാംകുഴി അലി എംഎൽഎ, മുനിസിപ്പല്‍ ചെയര്‍മാന്‍ പി. ഷാജി, മുൻ മുനിസിപ്പല്‍ ചെയര്‍മാന്‍ എം. മുഹമ്മദ് സലീം, ബിജെപി മലപ്പുറം ജില്ലാ പ്രസിഡന്റ് രവി തേലത്ത്, കെപിസിസി സെക്രട്ടറി വി. ബാബുരാജ്, ബിജെപി. നേതാവ് സന്ദീപ് വാര്യര്‍, കല്യാണ്‍ സില്‍ക്സ്, കല്യാണ്‍ ഹൈപ്പര്‍മാര്‍ക്കറ്റ് ഡയറക്ടര്‍മാരായ പ്രകാശ് പട്ടാഭിരാമന്‍, മഹേഷ് പട്ടാഭിരാമന്‍, വർധിനി പ്രകാശ്, മധുമതി മഹേഷ്, കെഎംപി കണ്‍സൽറ്റന്റ്‌സ് എംഡി കെ.എം. പരമേശ്വരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കല്യാണ്‍ സില്‍ക്സിന്റെ 30-ാമത്തെ ഷോറൂമും കല്യാണ്‍ ഹൈപ്പര്‍മാര്‍ക്കറ്റിന്റെ അഞ്ചാമത്തെ ഷോറൂമുമാണ് പെരിന്തല്‍മണ്ണയില്‍ പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നത്. 4 നിലകളിലായി 50,000 ചതുരശ്ര അടിയില്‍ വ്യാപിച്ചുകിടക്കുന്ന സമുച്ചയത്തിന്റെ ഗ്രൗണ്ട് ഫ്‌ളോറില്‍ കല്യാണ്‍ ഹൈപ്പര്‍മാര്‍ക്കറ്റും ഒന്ന്, രണ്ട്, മൂന്ന് നിലകളിലായി കല്യാണ്‍ സിൽക്സും പ്രവര്‍ത്തിക്കുന്നു. 

എക്‌സ്‌ക്ലൂസിവ് ബ്രൈഡല്‍ കലക്‌ഷന്‍, ലേഡീസ് വെയര്‍, ജെന്റ്‌സ് വെയര്‍, കിഡ്‌സ് വെയര്‍ എന്നിവയില്‍ ഇന്‍ ഹൗസ് ബ്രാൻഡുകളും രാജ്യാന്തര ബ്രാൻഡുകളും മിതമായ വിലയില്‍ കല്യാണ്‍ സില്‍ക്‌സില്‍ ലഭ്യമാണെന്ന് അധികൃതർ അറിയിച്ചു. 

ആയിരത്തിലധികം നിത്യോപയോഗ സാധനങ്ങള്‍, ഫാം ഫ്രഷ് പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും, ഗ്രോസറി ഐറ്റംസ്, ഡെയ്‌ലി യൂസ് പ്രോഡക്ട്സ്, സ്‌കിന്‍ കെയര്‍, കോസ്‌മെറ്റിക്‌സ്, ഇലക്ട്രിക്കല്‍ ആൻഡ് ഇലക്ട്രോണിക്സ് ഐറ്റംസ്, കിച്ചണ്‍ അപ്ലയന്‍സസ്, ക്രോക്കറി, ഗ്ലാസ്‌വെയര്‍, ഹൗസ്‌ഹോള്‍ഡ് ഐറ്റംസ് തുടങ്ങിയവയുടെ വിപുലമായ ശ്രേണിയുള്ള ഹൈപ്പർമാർക്കറ്റിൽ എല്ലാ ഉല്‍പന്നങ്ങള്‍ക്കും എംആര്‍പിയേക്കാള്‍ കുറഞ്ഞ വിലയും തിരഞ്ഞെടുക്കപ്പെട്ട ഉല്‍പന്നങ്ങള്‍ക്ക് 50% വരെ ഡിസ്‌കൗണ്ട്, ബൈ വണ്‍ ഗെറ്റ് വണ്‍ ഓഫറുകള്‍ എന്നിവയും ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രത്യേകം ഓഫറുകളും കല്യാണ്‍ ഹൈപ്പര്‍മാര്‍ക്കറ്റിലുണ്ടെന്ന് കമ്പനി അധികൃതർ പറഞ്ഞു. 

ഫെബ്രുവരി മുതല്‍ ഉപഭോക്താക്കൾക്ക് വെബ്സൈറ്റ്, ഫോണ്‍, വാട്സാപ് എന്നിവയിലൂടെ പര്‍ച്ചേയ്സ് ചെയ്യാം. ഹോം ഡെലിവറി സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഡിടിഎച്ച്, മൊബൈല്‍, ബ്രോഡ്ബാൻഡ് റീച്ചാര്‍ജ് സൗകര്യവും എല്ലാ പര്‍ച്ചേയ്സിനൊപ്പവും അധിക ലാഭം നേടിതരുന്ന ലോയല്‍റ്റി പ്രോഗ്രാമുകളും വിശാലമായ കാര്‍ പാര്‍ക്കിങ് സൗകര്യവുമുണ്ടെന്നും അധികൃതർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com