ADVERTISEMENT

ആലപ്പുഴ∙ നഗരച്ചന്തയെന്ന പേരിൽ നഗരസഭാ മേഖലകളിൽ പച്ചക്കറി കിയോസ്കുകളുമായി കുടുംബശ്രീയെത്തുന്നു. ആദ്യഘട്ടത്തിൽ തുടങ്ങുന്ന 100 കിയോസ്കുകളിൽ 90 എണ്ണങ്ങൾക്കു സ്ഥലം കണ്ടെത്തിക്കഴിഞ്ഞു. മാർച്ചിൽത്തന്നെ പദ്ധതി ആരംഭിക്കാനാണു ശ്രമമെന്നു കുടുംബശ്രീ സംസ്ഥാന മിഷൻ വ്യക്തമാക്കി. 

ഒരു യൂണിറ്റിന് നിർമാണച്ചെലവായി 2ലക്ഷം രൂപയും റിവോൾവിങ് ഫണ്ടായി 86,000 രൂപയും സംസ്ഥാന മിഷൻ നൽകും. അതതു ജില്ലാമിഷനുകളും സിഡിഎസുകളും ചേർന്നാണു കിയോസ്ക് നിർമാണവും പ്രവർത്തനങ്ങളും ഏകോപിപ്പിക്കേണ്ടത്. കിയോസ്കിന്റെ മാതൃക സംസ്ഥാന മിഷൻ നൽകും. നഗരസഭാ മേഖലകളിലെ കുടുംബശ്രീകളെയാണ് നടത്തിപ്പിനായി തിരഞ്ഞെടുക്കുക. അതതു സിഡിഎസുകൾക്കാണു ചുമതല.വിറ്റുവരവിന്റെ നിശ്ചിത ശതമാനം സിഡിഎസും അതതു ഗ്രൂപ്പുകളും എടുക്കുന്ന രീതിയോ ഗ്രൂപ്പുകൾക്കു നിശ്ചിത വേതനം നിശ്ചയിക്കുന്ന രീതിയോ പിന്തുടരാനാണു പദ്ധതി.

വിൽക്കുന്നത് സ്വന്തം ജൈവ പച്ചക്കറി

കുടുംബശ്രീയുടെ കീഴിലുള്ള വിവിധ ഓർഗാനിക് കൃഷി ഗ്രൂപ്പുകളുടെ ഉൽപന്നങ്ങളായിരിക്കും ‘നഗരച്ചന്ത’വഴി വിപണം ചെയ്യുക. കുടുംബശ്രീക്കു കീഴിൽ ഏകദേശം 201 ക്ലസ്റ്ററുകളിലായി 5525 ഹെക്ടർ ഭൂമിയിൽ ഓർഗാനിക് കൃഷി നടത്തുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com