ADVERTISEMENT

തിരുവനന്തപുരം∙ കേന്ദ്ര സ്വകാര്യവൽക്കരണ നയങ്ങൾക്കെതിരെ എല്ലാ തലത്തിലും സർക്കാർ ഇടപെട്ടിട്ടുണ്ടെന്നും ഇനിയും ഇടപെടുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തെ കേന്ദ്ര സ്ഥാപനങ്ങൾ സ്വകാര്യ മേഖലയ്ക്കു തീറെഴുതുന്നതിലുള്ള ഉത്കണ്ഠ പലതവണ കേന്ദ്രത്തെ അറിയിച്ചിട്ടുണ്ടെന്നും നിയമസഭയിൽ എസ്.ശർമയുടെ ശ്രദ്ധക്ഷണിക്കലിനു മുഖ്യമന്ത്രി മറുപടി നൽകി.

കൊച്ചിൻ റിഫൈനറി ഉൾപ്പെടുന്ന ബിപിസിഎൽ കമ്പനിയുടെ സ്വകാര്യവൽക്കരണ നീക്കത്തിൽ നിന്നു പിന്മാറണമെന്നു 2 തവണ പ്രധാനമന്ത്രിക്കും കേന്ദ്ര ധനമന്ത്രിക്കും കത്തയച്ചിരുന്നു. ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റിന്റെ ഓഹരി വിറ്റഴിക്കൽ നടപടി ആരംഭിച്ചപ്പോൾ സർക്കാർ വിയോജിപ്പ് അറിയിച്ചെങ്കിലും ഫലമുണ്ടായില്ല. സംസ്ഥാനം റെസല്യൂഷൻ പ്ലാൻ സമർപ്പിച്ചതു കമ്മിറ്റി ഓഫ് ക്രെഡിറ്റേഴ്‌സ് അംഗീകരിച്ചിട്ടുണ്ട്. പാലക്കാട് ഇൻസ്ട്രുമെന്റേഷൻ ഏറ്റെടുക്കാനുള്ള കരടു ധാരണാപത്രം കേന്ദ്ര അംഗീകാരത്തിനായി നൽകിയിട്ടും അനുകൂല പ്രതികരണമില്ല. 

കാസർകോട്ടെ ഭെൽ-ഇഎംഎല്ലിന്റെ ഓഹരി വിറ്റഴിക്കാൻ കേന്ദ്രം തീരുമാനിച്ചപ്പോൾ 51% ഓഹരി സംസ്ഥാനം വാങ്ങാൻ തീരുമാനിച്ചു. കരടു കരാറിനു കേന്ദ്രത്തിന്റെ അന്തിമ അംഗീകാരം ഇനിയും ലഭിച്ചിട്ടില്ല. പാലക്കാട്ടെ ഭാരത് എർത്ത് മൂവേഴ്‌സ് പൊതുമേഖലയിൽ നിലനിർത്തണമെന്നു ചൂണ്ടിക്കാട്ടി വീണ്ടും കത്ത് അയച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com