ADVERTISEMENT

മൂന്നാർ∙ മൂന്നാറിലെ ടൂറിസം കേന്ദ്രങ്ങളിലേക്കു സഞ്ചാരികളെ ആകർഷിക്കാൻ ക്യുആർ കോഡ് ആപ്പുമായി ജില്ലാ ഭരണകൂടം. ദേവികുളം സബ്കലക്ടർ എസ്. പ്രേംകൃഷ്ണന്റെ മേൽനോട്ടത്തിൽ ‘കൈറ്റ്സ്’ എൻജിഒയുമായി സഹകരിച്ചാണു പദ്ധതി. മൂന്നാറിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള വഴിയും മറ്റു പ്രാഥമിക വിവരങ്ങളും നൽകാൻ സാധിക്കുന്ന വെബ്സൈറ്റ് നിർമിക്കും. ഈ വെബ്സൈറ്റിലേക്കു നയിക്കുന്ന ക്യുആർ കോഡ് സ്റ്റിക്കറുകൾ  പൊതുസ്ഥലങ്ങളിലും വാഹനങ്ങളിലും ഹോട്ടലുകളിലും പതിപ്പിക്കും. ഡിടിപിസിയുടെ നേതൃത്വത്തിൽ 30 ഗൈഡുകൾക്കു പദ്ധതിയുമായി ബന്ധപ്പെട്ടു പ്രത്യേക പരിശീലനം നൽകും.

ആദ്യ ഘട്ടമെന്ന നിലയിൽ മൂന്നാറിനെ 7 മേഖലകളായി തിരിച്ചു വിവര ശേഖരണം ആരംഭിച്ചു. വെബ്സൈറ്റ് നിർമാണത്തിനായി 29 മുതൽ 31 വരെ ‘കോഡ്4മൂന്നാർ’ എന്ന പേരിൽ മൂന്നാർ കോളജ് ഓഫ് എൻജിനീയറിങ്ങിൽ ഹാക്കത്തൺ സംഘടിപ്പിക്കും. വെബ്സൈറ്റിന്റെ പ്രവർത്തനം ഫെബ്രുവരി ആദ്യ വാരം ആരംഭിക്കും. ക്രിസ്മസ്– പുതുവത്സര സീസണിൽ മൂന്നാറിലെത്തിയത് 3 ലക്ഷത്തിലധികം വിനോദ സഞ്ചാരികൾ. മൂന്നാറിലെ റിസോർട്ടുകൾക്കും ഹോട്ടലുകൾ‌ക്കും ക്രിസ്മസ് സീസണിൽ 90% ബുക്കിങ് ലഭിച്ചു. മൂന്നാറിൽ‌ ഇപ്പോഴും അതിശൈത്യം തുടരുകയാണ്. മൂന്നാർ നഗരത്തിൽ താപനില 2 ഡിഗ്രി സെൽഷ്യസ് ആണ്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com