ADVERTISEMENT

കൊച്ചി ∙ ധന മന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റ് സംബന്ധിച്ച് ഇതുവരെ കേട്ട കാര്യങ്ങൾക്കപ്പുറമുള്ള യാഥാർഥ്യങ്ങൾ അനാവരണം ചെയ്തു സാമ്പത്തിക, സാമൂഹിക ഗവേഷണ രംഗത്തെ പ്രശസ്തയായ യാമിനി അയ്യർ നിർവഹിക്കുന്ന പ്രഭാഷണം  നാളെ വൈകിട്ട് 6ന്. മലയാള മനോരമയുടെ വാർഷിക ബജറ്റ് പ്രഭാഷണ പരമ്പരയിൽ ഇരുപത്തിരണ്ടാമത്തേതാണിത്. കോവിഡ് സാഹചര്യം കണക്കിലെടുത്ത് ഓൺലൈനായാണു പ്രഭാഷണം.ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സ്, കേംബ്രിജ് സർവകലാശാല എന്നിവിടങ്ങളിൽ പഠനം നടത്തുകയും ഒട്ടേറെ ഗവേഷണ പ്രബന്ധങ്ങൾ രചിക്കുകയും ചെയ്തിട്ടുള്ള യാമിനി വേൾഡ് ഇക്കണോമിക് ഫോറം, ലോക ബാങ്ക് തുടങ്ങിയവയുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചിട്ടുണ്ട്. സമകാലികപ്രശ്നങ്ങൾ വിശകലനം ചെയ്യുന്ന ലേഖനങ്ങൾ എഴുതാറുള്ള അവർ പ്രഗത്ഭയായ പ്രഭാഷകയായും അറിയപ്പെടുന്നു.

ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന സെന്റർ ഫോർ പോളിസി റിസർച്ചിന്റെ പ്രസിഡന്റും ചീഫ് എക്സിക്യൂട്ടീവുമായ യാമിനി സാമൂഹിക വികസനത്തിനു സഹായകമാകുന്ന സാമ്പത്തിക നയങ്ങൾ വികസിപ്പിച്ചെടുക്കുന്നതിൽ വിദഗ്ധയാണ്. പ്രാഥമിക വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് അവർ നടത്തിയിട്ടുള്ള ഗവേഷണം അത്തരത്തിലുണ്ടായിട്ടുള്ള ഏറ്റവും വലിയ സംരംഭമായാണു ഗണിക്കപ്പെടുന്നത്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com