ADVERTISEMENT
കൊച്ചി ∙ കേന്ദ്ര ബജറ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള പ്രതികരണങ്ങൾക്കപ്പുറത്തെ യാഥാർഥ്യങ്ങൾ എന്തൊക്കെ? സാമ്പത്തിക, സാമൂഹിക ഗവേഷണ രംഗത്തെ പ്രശസ്തയായ യാമിനി അയ്യർ ഇന്നു വൈകിട്ട് ആറിന് മലയാള മനോരമയുടെ വാർഷിക ബജറ്റ് പ്രഭാഷണത്തിൽ അവ അനാവരണം ചെയ്യുന്നു. പ്രഭാഷണ പരമ്പരയിൽ ഇരുപത്തിരണ്ടാമത്തേതാണിത്. കോവിഡ് കണക്കിലെടുത്ത് ഓൺലൈനായാണു പ്രഭാഷണം. ഡൽഹി ആസ്ഥാനമായ സെന്റർ ഫോർ പോളിസി റിസർച്ചിന്റെ പ്രസിഡന്റും ചീഫ് എക്സിക്യൂട്ടിവുമാണ് യാമിനി.ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സ്, കേംബ്രിജ് സർവകലാശാല എന്നിവിടങ്ങളിൽ പഠിച്ച യാമിനി പ്രഗത്ഭയായ പ്രഭാഷകയുമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com