ADVERTISEMENT

കൊച്ചി∙ ഐടി രംഗത്ത് കേരളത്തിലും പുറത്തുമുള്ള ഭൂരിപക്ഷം കമ്പനികളും ഉടനെ ടെക്കികളെ ഓഫിസിലേക്കു തിരികെ വിളിക്കുന്നില്ല. വിദേശ കമ്പനികളുടെ കേരളത്തിലെ ഓഫിസുകളിൽ മാത്രമല്ല കേരളത്തിൽ വളർന്ന മലയാളി കമ്പനികളിലും ഇതു തന്നെയാണു സ്ഥിതി. വാക്സിനേഷൻ പാതി പേരിലെങ്കിലും എത്തിയിട്ടു മതിയെന്നാണു പൊതുവെയുള്ള നിലപാട്. വർക്ക് ഫ്രം ഹോം മൂലം സോഫ്റ്റ്‌വെയർ വികസനത്തിലോ മറ്റ് ഐടി പ്രോജക്ടുകളിലോ തടസ്സമുണ്ടായില്ലെന്നു മാത്രമല്ല ഉൽപാദനക്ഷമത വർധിക്കുകയും ചെലവു കുറയുകയും ചെയ്തു.

വിദേശത്തെ ഇടപാടുകാരുടെ ഓഫിസുകളിലേക്കുള്ള വിമാനയാത്രകൾ നിലച്ചത് വൻ ചെലവുചുരുക്കലാണു സാധ്യമാക്കിയത്. പ്രമുഖ കേരള കമ്പനിക്കു വർഷം 200 കോടിയിലേറെയാണ് വിദേശയാത്രകൾക്കു വന്നിരുന്ന ചെലവ്. അതു പൂർണമായി ലാഭിച്ചു. ഐടി പാർക്കുകൾക്കു പുറത്തുള്ള കമ്പനികൾക്ക് വൈദ്യുതി, വെള്ളം, ഗതാഗതം, ഭക്ഷണം തുടങ്ങിയ ചെലവുകളിലും കാര്യമായ കുറവു വന്നു. അതിലുപരി അമേരിക്കയും യൂറോപ്പും മറ്റുമായുള്ള സമയവ്യത്യാസത്തിലെ ബുദ്ധിമുട്ടുകൾ വർക്ക് ഫ്രം ഹോമിൽ ഇല്ലാതായി.

ഇന്ത്യയിലാകെ 16000 ജീവനക്കാരുള്ള യുഎസ്ടി ഗ്ളോബലിൽ 1200 പേർ ഓഫിസിൽ വന്ന് ജോലി ചെയ്യുന്നുണ്ട്. ഇന്ത്യയാകെ ഏറ്റവും കൂടുതൽ ടെക്കികളുള്ള ടിസിഎസ്, ഇൻഫോസിസ്, വിപ്രോ എന്നീ കമ്പനികളിലെ 98%പേരും വീട്ടിലിരുന്നാണു ജോലി. 8.6 ലക്ഷം പേർ. 2025 ൽ 25% ജീവനക്കാർ മാത്രം ഓഫിസിൽ മതിയെന്നാണ് ടിസിഎസ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇൻഫോസിസിൽ ഇഷ്ടമുള്ളവർക്ക് ഓഫിസിൽ വരാൻ അനുവാദം കൊടുത്തിട്ടും 2% പോലും വരുന്നില്ല.

പ്രമുഖ കമ്പനികളിൽ ഇപ്പോഴത്തെ നില തുടരുന്ന സമയപരിധി:

യുഎസ്ടി ഗ്ളോബൽ– ജൂൺ. 

ഐബിഎസ്– വാക്സിനേഷൻ കഴിഞ്ഞ്. 

സൺടെക്ക്– ഏപ്രിൽ

എൻവെസ്റ്റ്നെറ്റ്–ഏപ്രിൽ

ടിസിഎസ്–നവംബർ.

ഇൻഫോസിസ്– തീരുമാനിച്ചില്ല. 

കോഗ്നിസെന്റ്–ജൂൺ.

ഗൂഗിൾ– സെപ്റ്റംബർ. 

മൈക്രോസോഫ്റ്റ്– പകുതി ദിവസം മതി ഓഫിസിൽ. 

ആപ്പിൾ–ജൂൺ.  

ഇൻഡീഡ്–ജൂലൈ. 

ആമസോൺ എക്സ്പ്രസ്–ജൂലൈ

എയർബിഎൻബി– ഓഗസ്റ്റ്. 

ഊബർ–ജൂൺ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com