പണം പലിശയ്ക്കു നൽകുന്ന ഒരാളിൽ നിന്ന് വായ്പ എടുക്കുമ്പോൾ, വായ്പ തിരിച്ചടയ്ക്കാൻ നിങ്ങൾ നിയമപരമായ പ്രതിബദ്ധത കാണിക്കുന്നു. വായ്പ തിരിച്ചടയ്ക്കാൻ നിങ്ങൾക്ക് ഉദ്ദേശ്യമുണ്ടെങ്കിലും, ചിലപ്പോൾ നിങ്ങളുടെ സാമ്പത്തിക ഇടപാടുകൾ ആസൂത്രണം ചെയ്തപോലെ നടന്നെന്നു വരില്ല. നിങ്ങൾ സുഖപ്രദമായ ഒരു സാമ്പത്തിക അവസ്ഥയിലായിരിക്കാം, പക്ഷേ ജീവിതം നിങ്ങളെ പല തരത്തിൽ ആശ്ചര്യപ്പെടുത്തും- ഒരു തൊഴിൽ മാറ്റം, അല്ലെങ്കിൽ ആരോഗ്യ പ്രശ്‌നങ്ങൾ നിങ്ങളെ വേഗത്തിൽ ട്രാക്കിൽ നിന്ന് തള്ളിയിടും.
അത്തരം സംഭവങ്ങൾ നിങ്ങളുടെ സാമ്പത്തിക അവസ്ഥയെ പ്രതികൂലമായി ബാധിക്കുകയും നിങ്ങളുടെ വായ്പകളിലോ ക്രെഡിറ്റ് കാർഡുകളിലോ തിരിച്ചടവു മുടങ്ങുന്നതിലേക്ക് നയിച്ചേക്കാം. ക്രമേണ, നിങ്ങളുടെ വായ്പകളിലോ കാർഡുകളിലോ നിങ്ങൾക്ക് 'ഡിഫോൾട്ട് (കൃത്യവിലോപം)' വരാം. അത്തരത്തിൽ തിരിച്ചടവു മുടങ്ങുന്നതോ ഡിഫോൾട്ടോ നിങ്ങളെ എങ്ങനെ ബാധിക്കുന്നുവെന്ന് അറിയേണ്ടത് പ്രധാനമാണ്.
ഒരു വായ്പ ഇഎംഐ മുടങ്ങുമ്പോൾ നിങ്ങൾക്ക് എന്തുസംഭവിക്കും?
ഒരു പേയ്‌മെന്റ് മുടങ്ങുന്നത് (അത് വായ്പയോ കാർഡോ ആകട്ടെ) ചില അനന്തരഫലങ്ങളിലേക്ക് നയിക്കുന്നതിൽ അതിശയിക്കാനില്ല. നിങ്ങളുടെ സാഹചര്യത്തെ ആശ്രയിച്ച് (വായ്പയുടെ തരം, പണമടയ്ക്കാത്തതിന്റെ വ്യാപ്തി മുതലായവ) പ്രത്യേകതകൾ വ്യത്യാസപ്പെടുന്നു, പക്ഷേ സാധാരണയായി നിങ്ങളുടെ ക്രെഡിറ്റ് വിവരങ്ങളിലുണ്ടായ നാശനഷ്ടവും അധിക ചെലവുകളും കണക്കാക്കാം.
∙ നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കുന്നു: നിങ്ങളുടെ ക്രെഡിറ്റ് റിപ്പോർട്ടിലേക്ക് അത്തരം ഡിഫോൾട്ടുകൾ നൽകുന്നതാണ് ആദ്യത്തേതും പെട്ടെന്നുള്ളതുമായ അനന്തരഫലം. അത്തരം ഡിഫോൾട്ടുകൾ നിങ്ങൾക്ക് കടം നൽകുന്നയാൾ ക്രെഡിറ്റ് ബ്യൂറോയ്ക്ക് റിപ്പോർട്ടുചെയ്യുമ്പോൾ, നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറിനെ പ്രതികൂലമായി ബാധിക്കും. ഇത്തരത്തിലുള്ള എൻട്രികൾ നിങ്ങളുടെ ക്രെഡിറ്റ് യോഗ്യതയെക്കുറിച്ച് ഒരു ചോദ്യം ഉയർത്തുന്നതിനാൽ ഭാവിയിൽ ക്രെഡിറ്റ് നേടുന്നത് നിങ്ങൾക്ക് പ്രയാസകരമാകുന്നു.
∙ നിങ്ങളുടെ ജാമ്യക്കാരുടെ / സഹ-അപേക്ഷകന്റെ ക്രെഡിറ്റ് പ്രൊഫൈലിനെ ബാധിക്കുന്നു: നിങ്ങളുടെ ക്രെഡിറ്റ് ആപ്ലിക്കേഷനിൽ ഒരു ഗാരന്ററോ സഹ അപേക്ഷകനോ ആകാൻ നിങ്ങൾ ആരോടെങ്കിലും ആവശ്യപ്പെട്ടിട്ടുണ്ടെങ്കിൽ, അവരുടെ ക്രെഡിറ്റ് സ്‌കോറിനും സമാനമായ പ്രശ്‌നം നേരിടേണ്ടിവരും. വായ്പ തിരിച്ചടയ്ക്കുന്നുവെന്ന് ഉറപ്പാക്കാനുള്ള ഉത്തരവാദിത്തവും അവർ ഏറ്റെടുത്തിരിക്കുന്നതിനാൽ വായ്പ തിരിച്ചുപിടിക്കുന്നതുമായി ബന്ധപ്പെട്ട ഫോൺകോളുകളും അവർക്ക് ലഭിക്കും.
∙ വായ്പയെടുത്ത് വാങ്ങിയ ആസ്തികൾ പിടിച്ചെടുക്കാനുള്ള സാധ്യത: കാർ, ഭവന നിർമാണം മുതലായ സുരക്ഷിത വായ്പകളുടെ കാര്യത്തിൽ, തിരിച്ചടവു മുടങ്ങിയാൽ ആസ്തി പിടിച്ചെടുക്കാൻ വായ്പ നൽകുന്നയാൾ നടപടി ആരംഭിക്കുന്നതിലേക്കു നയിച്ചേക്കാം.
∙ ഒരു വലിയ സാമ്പത്തിക ബാധ്യത ഉണ്ടായേക്കാം: വായ്പ തിരിച്ചടവ് മുടങ്ങിയാൽ ആ മാസം ഒരു ആശ്വാസം തോന്നും, പക്ഷേ ഇത് വരാനിരിക്കുന്ന മാസങ്ങളിൽ നിങ്ങളുടെ മേൽ ക്രെഡിറ്റ് ബാധ്യത കൂട്ടുന്നു. വായ്പ ഇഎംഐയും പലിശയും വൈകിയതിന്റെ പിഴയും നിങ്ങളെ ഇതിനകം തന്നെ ഗണ്യമായ കുടിശിക ക്രെഡിറ്റിലേക്ക് എത്തിക്കും.
വിൽഫ്രഡ് സിഗ്‌ലർ, ക്രിഫ് ഇന്ത്യ ഡയറക്ടർ