ഐസിഎഐ എറണാകുളം ബ്രാഞ്ചിന് പുതിയ ഭാരവാഹികൾ

deepa-varghese-renjith-r-warrier
ഐസിഎഐ എറണാകുളം ബ്രാഞ്ച് സെക്രട്ടറി ദീപ വർഗീസ്, ചെയർമാൻ രഞ്ജിത്ത് ആര്‍. വാര്യര്‍
SHARE

കൊച്ചി∙ ഇന്‍സ്റ്റിറ്റ്യുട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്‍റ്സ് ഓഫ് ഇന്ത്യ (ഐസിഎഐ) എറണാകുളം ബ്രാഞ്ച് ചെയര്‍മാനായി രഞ്ജിത്ത് ആര്‍ വാര്യര്‍, സെക്രട്ടറിയായി ദീപ വര്‍ഗീസ് എന്നിവരെ തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികള്‍: വൈസ് ചെയർമാൻ – കെ.വി. ജോസ്, ട്രഷറര്‍ – അലന്‍ ജോസഫ്, സിക്കാസ ചെയര്‍മാന്‍ - എ. സലിം, മാനേജിങ് കമ്മിറ്റി അംഗങ്ങള്‍ - റോയ് വര്‍ഗീസ്, പി.ആര്‍. ശ്രീനിവാസന്‍. 27 ന് ക്രൗണ്‍ പ്ലാസയില്‍ നടക്കുന്ന ചടങ്ങില്‍ പുതിയ ഭാരവാഹികള്‍ ചുമതലയേല്‍ക്കും.

ഐസിഎഐ എറണാകുളം ബ്രാഞ്ച് മുന്‍ ചെയര്‍മാന്‍ കെ.കെ. രാമചന്ദ്രന്‍റെ മകനാണ് രഞ്ജിത്ത് വാര്യര്‍. എറണാകുളം ശാഖയുടെ നാല്‍പ്പത്തി ഏഴാമത്തെ ചെയര്‍മാനാണ് രഞ്ജിത്ത്. 1967ല്‍ സ്ഥാപിതമായ ഐസിഎഐ എറണാകുളം ബ്രാഞ്ച് ദക്ഷിണേന്ത്യയിലെ മൂന്നാമത്തെ വലിയ ബ്രാഞ്ചാണ്. 45 ബ്രാഞ്ചുകളാണ് ഐസിഎഐയ്ക്ക് ദക്ഷിണ മേഖലയിലുള്ളത്.

English Summary : New office bearers elected for ICAI

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA