ADVERTISEMENT

തിരുവനന്തപുരം∙ ഹിറ്റാച്ചി ഇന്ത്യയുടെ ഗവേഷണ വിഭാഗം മുന്നോട്ടുവച്ച സാങ്കേതിക വെല്ലുവിളികൾക്കു ഡിജിറ്റൽ പ്രതിവിധി നിർദേശിക്കുന്നവർക്കു 35 ലക്ഷം രൂപയുടെ സമ്മാനങ്ങൾ. കേരള സ്റ്റാർട്ടപ് മിഷനും ഹിറ്റാച്ചിയും ചേർന്നു നടത്തുന്ന ഇന്നവേഷൻ ചാലഞ്ചിലേക്ക് 28 വരെ അപേക്ഷിക്കാം.ഒന്നാം സ്ഥാനം നേടുന്ന സ്റ്റാർട്ടപ്പിന് 20 ലക്ഷം രൂപ സമ്മാനം. രണ്ടും മൂന്നും സ്ഥാനക്കാർക്കു 10 ലക്ഷം, 5 ലക്ഷം രൂപ വീതം ലഭിക്കും. ഡിപ്പാർട്മെന്റ് ഫോർ പ്രമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇന്റേണൽ ട്രേഡിൽ റജിസ്റ്റർ ചെയ്തിട്ടുള്ള സ്റ്റാർട്ടപ്പുകൾക്ക് അപേക്ഷിക്കാം.

വെബ്സൈറ്റ്: business.startupmission.in/hitachi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com