ADVERTISEMENT

തിരുവനന്തപുരം∙ കാലി‍ത്തീറ്റയിലോ കോഴി‍ത്തീറ്റയിലോ മായം ചേർത്താൽ 6 മാസം മുതൽ 1 വർഷം വരെ തടവും 5 ലക്ഷം രൂപ പിഴയും.  നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയാൽ ആദ്യ ഘട്ടത്തിൽ 6 മാസം വരെ ലൈസൻസ് സസ്പെൻ‍ഡു ചെയ്യും, കാൽ ലക്ഷം മുതൽ അര ലക്ഷം വരെ പിഴയായി ഇൗ‍ടാക്കും. കുറ്റം  ആവർത്തിച്ചാൽ ഒരു വർഷത്തേക്ക് ലൈസൻസ് റദ്ദാക്കും. 2 ലക്ഷം രൂപ വരെ പിഴയും ചുമത്തും. തുടർച്ചയായി കുറ്റം ആവർത്തിച്ചാലാണ് 6 മുതൽ 1 വർഷം വരെ തടവും 5 ലക്ഷം രൂപ പിഴയും. 

മൃഗസംരക്ഷണ–ക്ഷീര വികസന വകുപ്പുകൾ സംയുക്തമായി തയാറാക്കിയ, കേരള കന്നുകാലി–കോഴിത്തീറ്റ ധാതുലവണ മിശ്രിതം ഉൽപാദനം സംഭരണം വിതരണം വിൽ‍പന ഓർഡിനൻ‍സിലാണ് ഇൗ വ്യവസ്ഥകൾ.  ഓർഡിനൻസിന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അംഗീകാരം നൽകി.  ഇതു സംബന്ധിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചു. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനത്ത് കാലിത്തീറ്റ–കോഴിത്തീറ്റ എന്നിവയുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിന് നിയമനിർമാണം.

ഇനി മുതൽ കാലിത്തീറ്റ–കോഴിത്തീറ്റ ധാതുലവണ മിശ്രിതങ്ങൾ എന്നിവയുടെ ഉൽപാദനം, സംഭരണം, വിൽപന എന്നിവയ്ക്ക് ലൈസൻസ് ആവശ്യമാണ്.  3 വർഷത്തേക്കാണ് ലൈസൻസ്. ലൈസൻസ് നൽകുന്നതിനായി ഒരു ലൈസൻസിങ് അതോറിറ്റിയും  അതോറിറ്റിയുടെ കീഴിൽ ഫീഡ് സേഫ്റ്റി എൻഫോഴ്സ്മെൻറ് ഓഫിസർ, ഫീഡ് സേഫ്റ്റി അഷ്വറൻസ് ഓഫിസർ  എന്നിവരും ഉണ്ടാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com