ADVERTISEMENT

 ന്യൂഡൽഹി∙ കുതിച്ചുയരുന്ന ഇന്ധനവിലയിൽ നിന്ന് ജനങ്ങൾക്ക് താൽക്കാലിക ആശ്വാസമേകാൻ നാഗാലാൻഡ് സർക്കാരും നികുതി കുറച്ചു. തുടർച്ചയായി വിലയുയരുമ്പോൾ നികുതി കുറയ്ക്കുന്ന അഞ്ചാമത്തെ സംസ്ഥാനമാണ് നാഗാലാൻഡ്. രാജസ്ഥാൻ, ബംഗാൾ, അസം, മേഘാലയ എന്നീ സംസ്ഥാനങ്ങളും നികുതി കുറച്ചിരുന്നു. 

നാഗാലാൻഡിൽ പെട്രോളിന് 4.8 ശതമാനവും ഡീസലിന് ഒരു ശതമാനവും കുറച്ചു. രാജസ്ഥാനാണ് ആദ്യം നികുതി കുറച്ചത്. മൂല്യവർധിത നികുതി 38 ശതമാനത്തിൽ നിന്ന് 36 ആക്കി കുറച്ചു. പിന്നാലെ ബംഗാൾ പെട്രോളിന്റെയും ഡീസലിന്റെയും വാറ്റ് ഒരു രൂപ കറച്ചു. അസം കോവിഡ് പ്രതിസന്ധി നേരിടാൻ ഏർപ്പെടുത്തിയിരുന്ന അഡീഷനൽ സെസ് 5 രൂപ കുറച്ച് ആശ്വാസമേകി. മേഘാലയ സർക്കാരാകട്ടെ പെട്രോളിന് 7.40 രൂപയും ഡീസലിന് 7.10 രൂപയും കുറച്ചാണ് ജനങ്ങൾക്കൊപ്പം നിന്നത്. അതിനു പുറമേ പെട്രോളിനും ഡീസലിനുമുള്ള വാറ്റ് 2 രൂപവീതം കുറയ്ക്കുകയും ചെയ്തു. 

അതേ സമയം കഴിഞ്ഞ 2 മാസമായി ഇന്ധന വില കുതിച്ചുയർന്നിട്ടും എക്സൈസ് നികുതി കുറയ്ക്കാൻ കേന്ദ്രസർക്കാർ തയാറായിട്ടില്ല. ലോക്ഡൗൺ കാലത്ത് ഇന്ധന വില കുത്തന കുറഞ്ഞപ്പോൾ പെട്രോളിന് 13 രൂപയും ഡീസലിന് 16 രൂപയും നികുതി കൂട്ടിയിരുന്നു. ആ സമയത്ത് രാജ്യാന്തര വിപണിയിൽ ഇന്ധനവില 25 ഡോളറിലും താഴെയെത്തിയിരുന്നു. അതിനു മുൻപ് മാർച്ച് പകുതിയിലും 3 രൂപ വീതം നികുതി വർധിപ്പിച്ചിരുന്നു. എക്സൈസ് ഡ്യൂട്ടിയിലെ വർധന കാരണം വിലക്കുറവിന്റെ ആനുകൂല്യം ഉപഭോക്താക്കൾക്കു കിട്ടിയതുമില്ല. 2018ൽ സമാന രീതിയിൽ ഇന്ധന വില ഉയർന്നപ്പോൾ 1.50 രൂപ എക്സൈസ് നികുതി കുറച്ചതിനു ശേഷം പിന്നീട് കുറവുണ്ടായിട്ടില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com