ADVERTISEMENT

തൃശൂർ ∙ കാഴ്ചപരിമിതര്‍ക്കു കൈത്താങ്ങായി ജോയ് ആലുക്കാസ് ഫൗണ്ടേഷന്‍ വര്‍ഷംതോറും നടത്തുന്ന ‘തിളക്കം-5’ തൃശൂരില്‍ നടന്നു. ആലപ്പുഴ, പെരിന്തല്‍മണ്ണ എന്നിവിടങ്ങളിൽ നടന്ന പരിപാടികളുടെ തുടര്‍ച്ചയായി, തൃശൂര്‍ റൗണ്ട് ഈസ്റ്റിലുള്ള ജോയ് ആലുക്കാസ് ഷോറൂമില്‍ നടന്ന പദ്ധതിയുടെ മൂന്നാം ഘട്ടം മേയര്‍ എം.കെ വഗീസ് ഉദ്ഘാടനം ചെയ്തു. 

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവീസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തൃശൂര്‍ ഡോളേഴ്‌സ് ബസിലിക്ക ചര്‍ച്ച് റെക്ടര്‍ ഫാ. നോബി അമ്പൂക്കന്‍, കേരള വികലാംഗ ക്ഷേമ ബോര്‍ഡ് അംഗം ഗിരീഷ് കീര്‍ത്തി, തൃശൂര്‍ കോര്‍പറേഷന്‍ 12-ാം വാര്‍ഡ് കൗണ്‍സിലര്‍ റെജി ജോയ്, ഡിഎഡബ്ല്യുഎഫ് ജില്ലാ സെക്രട്ടറി മണികണ്ഠന്‍ മാപ്രാണം, സംഗീത സംവിധായകന്‍ രതീഷ് വേഗ തുടങ്ങിയവര്‍ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com