ADVERTISEMENT

ലളിതമായ വ്യവസ്ഥകളോടെ സരൾ സുരക്ഷാ ബീമ എന്ന പേരിൽ പോളിസികൾ പുറത്തിറക്കണമെന്ന് എല്ലാ ജനറൽ– ആരോഗ്യ ഇൻഷുറൻസ് കമ്പനികൾക്കും ഇൻഷുറൻസ് നിയന്ത്രണ– വികസന  അതോറിറ്റി (ഐആർഡിഎ) നിർദേശം നൽകി. 2.5 ലക്ഷം രൂപയെങ്കിലും ഇൻഷുറൻസ് പരിരക്ഷ (സം ഇൻഷ്വേഡ്) ഉള്ള ഈ പോളിസികൾ ഏപ്രിൽ 1 മുതൽ വിപണിയിലുണ്ടാകണം. പരമാവധി സം ഇൻഷ്വേഡ് ഒരു കോടി രൂപയാണ്. ഒരു വർഷ കാലാവധിയുള്ള പോളിസികളാണു പുറത്തിറക്കേണ്ടത്.

 

അപകടമരണമോ പൂർണഅംഗവൈകല്യമോ സംഭവിച്ചാൽ പൂർണ ഇൻഷുറൻസ് തുക നൽകണം. ഭാഗിക അംഗവൈകല്യത്തിന് 50% വരെ തുക നൽകണം. ആശുപത്രിച്ചെലവുകളും പോളിസിയുടമയ്ക്കു ലഭ്യമാക്കണം. ഓപ്ഷനൽ ആയി മറ്റു സേവനങ്ങളും ലഭ്യമാക്കാം.18 മുതൽ 70 വരെ പ്രായമുള്ളവർക്കു പോളിസി വാങ്ങാമെന്നും ഐആർഡിഎ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com