ADVERTISEMENT

ന്യൂഡൽഹി ∙ ഇന്ത്യയിലും വിദേശത്തും അടിസ്ഥാനസൗകര്യ വികസന പദ്ധതികൾക്ക് ദീർഘകാല വായ്പകൾ നൽകാനും മുതൽ മുടക്കാനും നാഷനൽ ബാങ്ക് ഫോർ ഫൈനാ‍ൻസിങ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് ഡെവലപ്മെന്റ് (നാബ്ഫിഡ്) രൂപീകരിക്കാനുള്ള ബിൽ ധനമന്ത്രി നിർമല സീതാരാമൻ ലോക്സഭയിൽ അവതരിപ്പിച്ചു. 

20,000 കോടി രൂപ സഞ്ചിത നിധിയായി നിശ്ചയിച്ചിട്ടുള്ള ബാങ്കിന് കേന്ദ്ര സർക്കാർ ആദ്യം 5,000 കോടി നൽകും. തുടക്കത്തിൽ ബാങ്ക് പൂർണമായും കേന്ദ്ര സർക്കാർ ഉടമസ്ഥതയിലായിരിക്കും. പിന്നീട് ഓഹരികൾ വിൽക്കും. എന്നാൽ, അപ്പോഴും കേന്ദ്ര സർക്കാർ 26% ഓഹരികൾ കൈവശംവയ്ക്കും.പൂർണമായോ ഭാഗികമായോ ഇന്ത്യയിലുള്ളതും ഭാഗികമായി വിദേശത്തുള്ളതുമായ പദ്ധതികൾക്ക് വായ്പ നൽകാനും മുതൽമുടക്കാനും ബാങ്കിന് അധികാരമുണ്ടാവും. ഇത്തവണത്തെ ബജറ്റിൽ പ്രഖ്യാപിച്ച ബാങ്കിന്റെ രൂപീകരണത്തിന് കഴിഞ്ഞയാഴ്ചയാണ് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയത്. 

നാബ്ഫിഡിന്റെ പ്രവർത്തനം

∙ ഇന്ത്യയിലും വിദേശത്തും റിയൽ എസ്റ്റേറ്റ് പദ്ധതികളിലുൾപ്പെടെ മുതൽമുടക്കാൻ ട്രസ്റ്റുകൾ രൂപീകരിക്കും.
∙ ലോക ബാങ്ക്, ഏഷ്യൻ വികസന ബാങ്ക്, ജപ്പാൻ രാജ്യാന്തര സഹകരണ ഏജൻസി എന്നിവയുൾപ്പെടെ വിദേശ ധനകാര്യ സ്ഥാപനങ്ങളിൽനിന്ന് പണം സ്വീകരിച്ച് കൈകാര്യം ചെയ്യും.
∙ കമ്പനികളുടെയും സഹകരണ സംഘങ്ങളുടെയും കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെയും കടപ്പത്രങ്ങൾ വാങ്ങും.
∙ വികസന പദ്ധതികളിൽ വിദേശത്തുനിന്നുള്ള സ്വകാര്യ നിക്ഷേപകരെ ഉൾപ്പെടെ പങ്കെടുപ്പിക്കുന്നതും ബാങ്കിന്റെ ദൗത്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com