ADVERTISEMENT

കൊച്ചി∙ സ്വർണ വിലയിൽ കുതിപ്പു തുടരുന്നു. ഇന്നലെ പവന് 480 രൂപ രൂപ കൂടി ഉയർന്നതോടെ രണ്ടു ദിവസം കൊണ്ടുണ്ടായ വർധന 920 രൂപയായി. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 33,800 രൂപയായി. ഗ്രാമിന് 4225 രൂപയായി. ഏപ്രിൽ മാസത്തിൽ സ്വർണത്തിന്റെ വില കൂടുന്ന പ്രവണതയാണു വിപണിയിൽ നിന്നു ലഭിക്കുന്നത്. 

മാർച്ചിൽ സ്വർണത്തിന് 1560 രൂപ കുറഞ്ഞിരുന്നു. 32880 രൂപ വരെ കുറഞ്ഞ ശേഷമാണ് വില വീണ്ടും ഉയരുന്നത്. രണ്ടു ദിവസംകൊണ്ട് ഗ്രാമിന് 115 രൂപ ഉയർന്നു. രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസിന്റെ (31.1 ഗ്രാം സ്വർണം) വില 1730 ഡോളറായി ഉയർന്നു. രണ്ടു ദിവസംകൊണ്ട് 50 ഡോളറാണു വർധന. 1680 ഡോളർ നിലവാരത്തിലേക്ക് സ്വർണവില കഴിഞ്ഞ ദിവസം കുറഞ്ഞിരുന്നു. 

അമേരിക്ക ഉത്തേജക പാക്കേജ് പ്രഖ്യാപിച്ചതും പണപ്പെരുപ്പം സംബന്ധിച്ച ആശങ്കകളും സ്വർണത്തിന്റെ ഡിമാൻഡ് കൂടാൻ ഇടയായി. കൂടാതെ കോവിഡിന്റെ രണ്ടാം തരംഗം ആഗോള നിക്ഷേപകരെ വീണ്ടും സ്വർണത്തിലേക്ക് ആകർഷിക്കുന്നുമുണ്ട്. വെള്ളി വിലയിലും നേരിയ വർധനയുണ്ടായി.

സ്വർണ ഇറക്കുമതി  കുത്തനെ ഉയർന്നു

മാർച്ചിൽ സ്വർണ ഇറക്കുമതിയിൽ 471 ശതമാനം വർധന. സ്വർണത്തിന്റെ ഇറക്കുമതിത്തീരുവ കുറച്ചതും വില താരതമ്യേന കുറഞ്ഞതുമാണ് ഇറക്കുമതി കൂടാനുള്ള കാരണം. 160 ടൺ സ്വർണം ഇന്ത്യ കഴിഞ്ഞ മാസം ഇറക്കുമതി ചെയ്തു. ഈ വർഷം (മാർച്ച് വരെ) 321 ടൺ ആണ് ആകെ ഇറക്കുമതി. കഴിഞ്ഞ വർഷം മാർച്ചിൽ കോവി‍ഡ് ലോക്ഡൗൺ മൂലം ഇറക്കുമതി കുത്തനെ കുറഞ്ഞിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com