കോടീശ്വരന്മാർ: ജാക്ക് മായെ പിന്തള്ളി ഏഷ്യയിൽ മുകേഷ് അംബാനി ഒന്നാമതെത്തി

RELIANCE-STRATEGY/
മുകേഷ് അംബാനി
SHARE

ന്യൂയോർക്ക്∙ കോടീശ്വരന്മാരുടെ എണ്ണത്തിൽ ഇന്ത്യ മൂന്നാം സ്ഥാനത്ത്. യുഎസും ചൈനയുമാണ് ഒന്നും രണ്ടും സ്ഥാനത്ത്. ആലിബാബ വ്യാപാര ശൃംഖലയുടെ ഉടമ ജാക്ക് മായെ പിന്തള്ളി ഏഷ്യയിലെ സമ്പന്നരുടെ പട്ടികയിൽ റിലയൻസ് ഇൻഡസ്ട്രീസ്  ചെയർമാൻ മുകേഷ് അംബാനി ഒന്നാമതെത്തി. 

ഫോഫ്‌സ് മാസിക പുറത്തിറക്കിയ ലോകത്തിലെ സമ്പന്നരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് ആഗോള ഇ–കൊമേഴ്സ് സ്ഥാപനമായ ആമസോണിന്റെ സ്ഥാപകൻ ജെഫ് ബെസോസാണ്. ആസ്തി 17700 കോടി ഡോളർ. രണ്ടാം സ്ഥാനത്ത് സ്പേസ് എക്സ്, ടെസ്‌ല തുടങ്ങിയ കമ്പനികളുടെ മേധാവി ഇലോൺ മസ്‌കാണ്. ആസ്തി 15100 കോടി ഡോളർ.  കമ്പനി ഓഹരികളിൽ 705 ശതമാനം വർധന ഉണ്ടായതാണ് കാരണം. ഏഷ്യയിൽ ഒന്നാം സ്ഥാനത്തുള്ള അംബാനിയുടെ ആസ്തി 8450 കോടി ഡോളറാണ്. പട്ടികയിലെ സ്ഥാനം 10. ഇന്ത്യയിൽ ഒന്നാമൻ. 

Jack-Ma-Yun
ജാക്ക് മാ

17ാം സ്ഥാനത്തു നിന്ന് 26ാം സ്ഥാനത്തേക്ക് തള്ളപ്പെട്ട  ജാക്ക് മായുടെ ആസ്തി 4840 കോടി ഡോളറാണ്. അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിയാണ് ഇന്ത്യയിൽ രണ്ടാമത്. ആസ്തി 5050 കോടി ഡോളർ. എച്ച്സിഎൽ ടെക്നോളജീസ്  സ്ഥാപകൻ ശിവ് നാടാരാണ് മൂന്നാമത്. ആസ്തി 2350 കോടി ഡോളർ. ഇന്ത്യയിൽ ആകെ 140 കോടീശ്വരന്മാരാണ്  ഉള്ളത്. 

yusufali
എം.എ. യൂസഫലി

ഫോബ്സ്: മലയാളികളിൽ മുന്നിൽ യൂസഫലി

ദുബായ്∙ ഇന്ത്യൻ ശതകോടീശ്വരന്മാരുടെ പട്ടികയിൽ ഇടം പിടിച്ച 10 മലയാളികളിൽ ഏറ്റവും സമ്പന്നൻ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി. 480 കോടി ഡോളർ (35,600 കോടി രൂപ) ആണ് ആസ്തി.  ഇന്ത്യയിൽ 26, ആഗോളതലത്തിൽ  589 എന്നിങ്ങനെയാണു സ്ഥാനം. 

പട്ടികയിലുള്ള മറ്റു മലയാളികൾ

∙ ഇൻഫോസിസ് സഹസ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണൻ. പട്ടികയിൽ രണ്ടാമത്. 330 കോടി ഡോളർ ആസ്തി
∙ ആർ.പി ഗ്രൂപ്പ് ചെയർമാൻ രവി പിള്ള, ബൈജൂസ് ആപ് സ്ഥാപകൻ ബൈജു രവീന്ദ്രൻ (250 കോടി ഡോളർ വീതം)
∙ ഇൻഫോസിസ് സഹസ്ഥാപകൻ എസ്.ഡി.ഷിബുലാൽ (190 കോടി ഡോളർ)
∙ ജെംസ് ഗ്രൂപ്പ് ചെയർമാൻ സണ്ണി വർക്കി (140 കോടി ഡോളർ)
∙ മുത്തൂറ്റ് ഗ്രൂപ്പിലെ ജോർജ് അലക്സാണ്ടർ മുത്തൂറ്റ്, ജോർജ് ജേക്കബ് മുത്തൂറ്റ്, ജോർജ് തോമസ് മുത്തൂറ്റ് (130 കോടി ഡോളർ)
∙ കല്യാൺ ജ്വല്ലറി ചെയർമാൻ ടി.എസ്.കല്യാണരാമൻ (100 കോടി ഡോളർ)

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA