ADVERTISEMENT

ന്യൂഡൽഹി∙ ഇന്ത്യൻ വാഹന വിപണിയിൽ അതിവേഗം വളരുന്ന എസ്‌യു‌വി സെഗ്‌മെന്റിലേക്ക് പുതിയ വാഹനവുമായി ഹ്യുണ്ടായ്. അൽകസർ എന്നു പേരിട്ടിട്ടുള്ള എസ്‌യു‌വി ഈമാസം തന്നെ അവതരിപ്പിക്കുമെന്ന് ഹ്യുണ്ടായ് മോട്ടർ ഇന്ത്യ ലിമിറ്റഡ് എംഡിയും സിഇഒയുമായ എസ്.എസ്. കിം പറഞ്ഞു. രണ്ട് ലീറ്റർ പെട്രോൾ, 1.5 ലീറ്റർ ഡീസൽ എൻജിനുകളിൽ 6 സ്പീഡ് മാനുവൽ, ഓട്ടമാറ്റിക് ട്രാൻസ്മിഷനോടെയാണ് അൽകസർ നിരത്തുകളിലെത്തുന്നത്. എൻജിനുകൾക്ക് യഥാക്രമം 159 പിഎസ്, 115 പിഎസ് കരുത്തും ഉണ്ടാകും. ഹ്യുണ്ടായ് എസ്‌യു‌വികളായ ക്രെറ്റയ്ക്കും ട്യുസ്കോണിനും ഇടയിലാകും അൽകസറിന്റെ സ്ഥാനം. ആറു സീറ്റിലും ഏഴു സീറ്റിലും വണ്ടി ലഭ്യമാകും. വില പ്രഖ്യാപിച്ചിട്ടില്ല.

എസ്‌യു‌വി തരംഗം

ഇന്ത്യയിലെ വാഹന വിപണിയിൽ എസ്‌യു‌വികൾക്ക് പ്രിയം കൂടുകയാണ്. ഈ വർഷം മാർച്ച് വരെയുള്ള മൂന്നു മാസത്തെ കാർ വിൽപനയുടെ 34% എസ്‌യു‌വികളാണ്. 5 വർഷം കൊണ്ടാണ് വിൽപന പടിപടിയായി ഉയർന്നത്.‌

വർഷം-വിൽപന

2015- 13.5%

2016- 17%

2017- 21%

2018- 22%

2019- 26%

2020- 29% 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com