ADVERTISEMENT

ന്യൂഡൽഹി∙ പെട്ടെന്നു വിറ്റഴിക്കാനാകാത്ത ഓഹരികളിൽ നിക്ഷേപിക്കുമ്പോൾ ഇടപാടുകാർ അധികശ്രദ്ധ പുലർത്തണമെന്ന് ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചും നാഷനൽ സ്റ്റോക്ക് എക്സ്ചേ‍ഞ്ചും അറിയിച്ചു. കഴിഞ്ഞ ഒക്ടോബർ 1 മുതൽ മാർച്ച് 31 വരെയുള്ള ഇടപാടുകൾ വിലയിരുത്തി, ഇത്തരം 312 ഓഹരികളുടെ പട്ടിക പുറത്തിറക്കിയിട്ടുണ്ട്.

ഇവ വിൽക്കണമെന്നു തോന്നിയാലും വാങ്ങാൻ ആളെ കിട്ടുക പ്രയാസമാണെന്ന് എക്സ്ചേഞ്ചുകൾ വിശദീകരിച്ചു. ഇവയുടെ വ്യാപാരം 12 മുതൽ ഇത്തരം ഓഹരികൾക്കായുള്ള പ്രത്യേക സംവിധാനത്തിലൂടെയാകും നടക്കുക. വിൽപനസാധ്യത കുറഞ്ഞ ‘ഇല്ലിക്വിഡ്’(illiquid) ഓഹരികളുടെ പട്ടിക ഇടയ്ക്കിടെ പരിഷ്കരിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com