ADVERTISEMENT

ആലപ്പുഴ∙ തിരഞ്ഞെടുപ്പു ദിവസങ്ങളിൽ സംസ്ഥാനത്തുടനീളം ഒരു ‘ഗ്രേറ്റ് കേരള കിച്ചൻ’ പ്രവർത്തിച്ചിരുന്നു. പോളിങ് ഉദ്യോഗസ്ഥർക്ക് ഊണും ചായയുമൊക്കെയായി കൃത്യസമയത്തു ഭക്ഷണമെത്തിച്ചത് കുടുംബശ്രീ ഒരുക്കിയ അടുക്കളകളിൽ നിന്നായിരുന്നു. 2.1കോടിയിലേറെ രൂപയാണ് ഊണൊരുക്കിയ വകയിൽ കുടുംബശ്രീയുടെ വരുമാനം.  വിവിധ നിയമസഭാമണ്ഡലങ്ങളിലായി 161 ഭക്ഷണവിതരണകേന്ദ്രങ്ങളും 128 കന്റീനുകളുമാണ് തിരഞ്ഞെടുപ്പിനു തലേന്നും വോട്ടിങ് ദിവസവുമായി കുടുംബശ്രീ തുടങ്ങിയത്. സംസ്ഥാനത്തെ 3372 കുടുംബശ്രീ യൂണിറ്റുകൾ ഇതിൽ പങ്കാളികളായി.

 ആകെയുള്ള 29156 പോളിങ് സെന്ററുകളിൽ 14815 കേന്ദ്രങ്ങളിലും ഭക്ഷണമെത്തിച്ചത് കുടുംബശ്രീ പ്രവർത്തകരാണ്. വിവിധ ജില്ലകളിലെ 11636 കുടുംബശ്രീ അംഗങ്ങളാണ് സാധനങ്ങളെത്തിച്ചു ഭക്ഷണം തയാറാക്കിയതു മുതൽ വിതരണം വരെയുള്ള ജോലികൾ ചെയ്തത്.   ഇടുക്കി, കോഴിക്കോട് ജില്ലകളിലാണ് ഏറ്റവുമധികം വിതരണകേന്ദ്രങ്ങൾ ഉണ്ടായിരുന്നത്. ഇടുക്കിയിൽ 29, കോഴിക്കോട്ട് 23. വരുമാനത്തിൽ മുന്നിൽ തലസ്ഥാന ജില്ലയാണ്.  51.2 ലക്ഷത്തോളം രൂപ. 

തിരഞ്ഞെടുപ്പ് ജില്ലാ മിഷൻ വഴി

കുടുംബശ്രീ ജില്ലാ മിഷൻ വഴിയാണു ഗ്രൂപ്പുകളെ ഭക്ഷണവിതരണത്തിനായി തിരഞ്ഞെടുത്തത്. ജനകീയ ഹോട്ടലുകൾ നടത്തുന്ന അയൽക്കൂട്ടങ്ങളെയും കേറ്ററിങ് മേഖലയിൽ പ്രവർത്തിക്കുന്ന സംഘങ്ങളെയുമാണു കൂടുതലും പരിഗണിച്ചത്. പ്രാതൽ, ഉച്ചയൂണ്, രാത്രിഭക്ഷണം, ചായ,ലഘുഭക്ഷണം എന്നിവയായിരുന്നു മെനു.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com