ADVERTISEMENT
കൊച്ചി∙ ആഗോളതലത്തിൽ സ്വർണത്തിന്റെ ഡിമാൻഡ് ഉയർന്നതോടെ വിലയിൽ വീണ്ടും വർധന. ഇന്നലെ ഗ്രാമിന് 50 രൂപയും പവന് 400 രൂപയും ഉയർന്നു. ഇതോടെ ഒരു പവന്റെ വില 34800 രൂപയായി. ഗ്രാമിന് 4350 രൂപ. ഈ മാസം ഇതുവരെ 1920 രൂപ പവനു കൂടി. മാർച്ച് അവസാനത്തോടെ പവന് 32880 രൂപയായി വില കുറഞ്ഞിരുന്നു. കോവിഡ് രണ്ടാം തരംഗം ശക്തമാകുന്നതാണു രാജ്യാന്തര വിപണിയിൽ സ്വർണത്തിന്റെ ഡിമാൻഡ് ഉയർത്തുന്നത്. രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസിന്റെ (31.1 ഗ്രാം സ്വർണം) വില 1750 ഡോളർ കടന്നു. അമേരിക്കൻ ഡോളർ ദുർബലമായതും ബോണ്ടുകളിൽ നിന്നുള്ള വരുമാനം ഇടിഞ്ഞതും സ്വർണത്തിന്റെ വില ഉയരാൻ കാരണമായി. 
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com