ടെക്നോപാർക്ക് സ്റ്റാർട്ടപ്പിൽ 167 കോടിയുടെ നിക്ഷേപം

techno-park
SHARE

തിരുവനന്തപുരം∙ ടെക്നോപാർക്കിൽ 6 വർഷം മുൻപു തിരുവനന്തപുരം സ്വദേശികളായ യുവാക്കൾ ചേർന്ന് ആരംഭിച്ച ‘കെയർസ്റ്റാക്’ സ്റ്റാർട്ടപ്പിൽ 167 കോടി രൂപയുടെ നിക്ഷേപം കൂടി. ഇതുവരെ 447 കോടി രൂപയോളമാണു ഫണ്ടിങ്ങിലൂടെ കെയർസ്റ്റാക് സമാഹരിച്ചത്. കേരളത്തിൽ ഏറ്റവും ഉയർന്ന മൂല്യമുള്ള സ്റ്റാർട്ടപ് എന്ന പദവിയും കെയർസ്റ്റാക്കിനു സ്വന്തമാണ്. യുഎസിലെ സ്റ്റെഡ്‍വ്യു ക്യാപിറ്റൽ, ഡെൽറ്റ ഡെന്റൽ, ആക്സൽ പാർട്ണേഴ്സ്, എയിറ്റ് റോഡ്സ്, എഫ്–പ്രൈം ക്യാപിറ്റൽ എന്നീ പ്രമുഖ സ്ഥാപനങ്ങളാണ് ഇത്തവണ നിക്ഷേപം നടത്തിയത്.

2019 ൽ ഇതേ നിക്ഷേപകർ 200 കോടി രൂപ കെയർസ്റ്റാക്കിൽ നിക്ഷേപിച്ചിരുന്നു. ഫെയ്സ്ബുക്കിലെ ആദ്യകാല നിക്ഷേപകരിലൊന്നാണ് ആക്സൽ പാർട്ണേഴ്സ്. യുഎസിലെ ഡെന്റൽ വ്യവസായത്തിൽ ക്ലൗഡ് അധിഷ്ഠിത സേവനം നൽകുന്ന സ്ഥാപനമാണു കെയർസ്റ്റാക്. 2015 ൽ അഭിലാഷ് കൃഷ്ണ, അർജുൻ സതീഷ്, കെ.വി.ജയസൂര്യൻ, വരുൺ നെൽസൺ എന്നിവർ ചേർന്നു ഗുഡ് മെതേഡ്സ് ഗ്ലോബൽ എന്ന പേരിലാണു കമ്പനി ആരംഭിച്ചത്. പിന്നീടു കെയർസ്റ്റാക് എന്നു പേരു മാറ്റി. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA