ADVERTISEMENT
ലണ്ടൻ∙ ഉപഗ്രഹ സഹായത്തോടെ ആഗോള കമ്യൂണിക്കേഷൻസ് ശൃംഖലയൊരുക്കുന്ന വൺവെബിന് ഫ്രാൻസിന്റെ യൂട്ടെൽസാറ്റ് കമ്യൂണിക്കേഷനിൽനിന്ന് 55 കോടി ഡോളറിന്റെ (ഏതാണ്ട് 4100 കോടി) നിക്ഷേപം ലഭിച്ചു. ഇന്ത്യൻ ടെലികോം കമ്പനി എയർടെലിന്റെ പ്രമോട്ടർമാരായ ഭാരതി ഗ്രൂപ്പിനും യുകെ സർക്കാരിനും സോഫ്റ്റ് ബാങ്കിനും മുഖ്യഓഹരി ഉടമസ്ഥതയുള്ള വൺവെബിൽ യൂട്ടെൽസാറ്റിന് 24% ഓഹരി പങ്കാളിത്തമാണു കിട്ടുക. ലോ എർത്ത് ഓർബിറ്റ് (ലിയോ) ഉപഗ്രഹങ്ങൾ വിക്ഷേപിച്ച് അവയുടെ സഹായത്തോടെ എല്ലായിടത്തും അതിവേഗ ഇന്റർനെറ്റ് സൗകര്യം ലഭ്യമാക്കുകയാണ് വൺവെബിന്റെ ലക്ഷ്യം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com