വ്യാപാരികൾക്ക് 'മർച്ചന്റ് സ്റ്റാക്കു’മായി ഐസിഐസിഐ ബാങ്ക്

icici-bank
SHARE

കൊച്ചി∙ റീട്ടെയ്ൽ വ്യാപാരികൾക്ക് മർച്ചന്റ് സ്റ്റാക്ക് എന്ന പേരിൽ ഡിജിറ്റൽ ബാങ്കിങ് സേവനങ്ങൾ അവതരിപ്പിച്ച് ഐസിഐസിഐ ബാങ്ക്. ഡിജിറ്റൽ ബാങ്കിങ്ങിനൊപ്പം മൂല്യവർധിത സേവനങ്ങളും ലഭ്യമാക്കുന്ന പ്ലാറ്റ്ഫോം, പലചരക്ക് വ്യാപാരികൾ, സൂപ്പർ മാർക്കറ്റുകൾ, വലിയ റീട്ടെയ്ൽ സ്റ്റോർ ശൃംഖലകൾ, ഓൺലൈൻ ബിസിനസുകൾ,  ഇ-കൊമേഴ്സ് സ്ഥാപനങ്ങൾ എന്നിവയെ അവരുടെ ബാങ്കിങ്് ആവശ്യകതകൾ പരിധികളില്ലാതെ നിറവേറ്റാനും, ഉപഭോക്താക്കൾക്ക് തടസമില്ലാത്ത സേവനം ലഭ്യമാക്കാനും സഹായിക്കും.

ബാങ്ക് ശാഖകൾ സന്ദർശിക്കാതെ തന്നെ വിവിധ  സേവനങ്ങൾ വ്യാപാരികൾക്ക് പ്രയോജനപ്പെടുത്താം. ബാങ്കിന്റെ മൊബൈൽ ബാങ്കിങ് ആപ്ലിക്കേഷനായ ഇൻസ്റ്റാബിസ് വഴി  ഈ സൗകര്യങ്ങൾ നേടാനാകും. ബാങ്ക് ഉപഭോക്താക്കൾ അല്ലെങ്കിലും ഗൂഗിൾ പ്ലേസ്റ്റോർ, ആപ്പിൾ ആപ് സ്റ്റോർ എന്നിവയിൽ നിന്ന് ഇൻസ്റ്റാബിസ് ആപ് ഡൗൺലൗൺ ചെയ്ത് മർച്ചന്റ് സ്റ്റാക്ക് ആനൂകൂല്യങ്ങൾ നേടാം. ബാങ്കിന്റെ കോർപറേറ്റ് ഇന്റർനെറ്റ് ബാങ്കിങ് (സിഐബി) പ്ലാറ്റ്ഫോമിലും ഇൻസ്റ്റാബിസ് ഉപയോഗിക്കാം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA