ADVERTISEMENT
കൊച്ചി∙ വാഹന വിപണിയിൽ മാർച്ചിൽ നടന്ന അത്രയും വിൽപന കഴിഞ്ഞ മാസം നടന്നില്ല. തിരിച്ചുവരവിന്റെ പാതയിലായിരുന്ന വിപണിയെ കോവിഡിന്റെ രണ്ടാം വരവു ബാധിച്ചതിന്റെ സൂചനയാണിത്. നിർമാണശാലകളുടെ പ്രവർത്തനം കോവിഡ് മൂലം അൽപമെങ്കിലും തടസ്സപ്പെട്ടിട്ടുണ്ട്. പ്രാദേശിക ലോക്ഡൗണുകൾ ഷോറൂമുകളിലെ വിൽപനയെയും ബാധിച്ചതായി കമ്പനികൾ പറഞ്ഞു.രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാവായ മാരുതി സുസുകി ഡീലർമാർക്കു നൽകിയത് (മൊത്ത വിൽപന) 1,35,879 വാഹനങ്ങളാണ്. മാർച്ചിലെ 1,46,203നെ അപേക്ഷിച്ച് 8% കുറവ്. ഹ്യുണ്ടായി 49,002 കാറുകൾ വിറ്റു. 52,600 ആയിരുന്നു മാർച്ചിലെ വിൽപന. 7% കുറഞ്ഞു. ടാറ്റ മോട്ടോഴ്സിന്റെ വിൽപന 29,654ൽനിന്ന് 15% താഴ്ന്ന് 25,095 ആയി. കിയയുടെ വിൽപന 19,100ൽനിന്ന് 16,111 ആയി. 16% കുറവ്. ടൊയോട്ട വിറ്റത് 9622. മാർച്ചിൽ 15000 ആയിരുന്നു. എന്നാൽ മാർച്ചിലെ വിൽപനയുമായി താരതമ്യപ്പെടുത്തുമ്പോൾ മഹീന്ദ്രയ്ക്ക് 9%, ഹോണ്ട കാർസിന് 28% എന്നിങ്ങനെ വിൽപന ഉയർന്നു. മഹീന്ദ്ര 18,285, ഹോണ്ട 9,072 വാഹനങ്ങൾ വിറ്റു.ഇരുചക്ര വാഹന വിപണിയിൽ ഹീറോ മോട്ടോകോർപിന് ഏപ്രിലിലെ വിൽപന (3,42,614) മാർച്ചിലേതിനെക്കാൾ 37% കുറവാണ്. ഹോണ്ട മോട്ടർസൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ 2,40,100 ഇരുചക്ര വാഹനങ്ങളാണു കഴിഞ്ഞ മാസം വിറ്റത്. 3,95,037 ആയിരുന്നു മുൻപത്തെ മാസം.ടിവിഎസും (1,31,386) റോയൽ എൻഫീൽഡും (48,789) മുൻ മാസത്തെക്കാൾ കുറഞ്ഞ വിൽപനയാണു നേടിയത്.കഴിഞ്ഞ വർഷം ഏപ്രിലിൽ ലോക്ഡൗൺ ആയിരുന്നതിനാൽ വിൽപന നടന്നില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com