ADVERTISEMENT

കൊച്ചി∙ അതിവേഗ ഇന്റർനെറ്റ് ലഭ്യമാക്കുന്ന 5ജി ടെലികോം സേവനത്തിന്റെ പരീക്ഷണ പ്രവർത്തനം നടത്താൻ റിലയൻസ് ജിയോ, എയർടെൽ, വോഡഫോൺ, എംടിഎൻഎൽ എന്നീ ടെലികോം കമ്പനികൾക്ക് കേന്ദ്രം അനുമതി നൽകി. ചൈനീസ് കമ്പനികളുടെ സാങ്കേതികവിദ്യ ഇതിനായി ഉപയോഗിക്കാനാകില്ല. എറിക്സൺ, നോക്കിയ, സാംസങ്, സി–ഡോട്ട് എന്നിവയുടേതും ജിയോ സ്വന്തമായി വികസിപ്പിച്ചതുമായ സാങ്കേതികസംവിധാനങ്ങൾ ഉപയോഗിക്കുമെന്നാണ് ടെലികോം കമ്പനികൾ അറിയിച്ചിരിക്കുന്നത്. 

എയർടെലും വോഡഫോണും തുടക്കത്തിൽ ചൈനീസ് കമ്പനിയായ വാവെയുമായിച്ചേർന്ന് 5ജി വികസിപ്പിക്കാനാണു ശ്രമിച്ചതെങ്കിലും അതു തുടർന്നില്ല. രാജ്യത്തെ 5ജി സേവനരംഗത്തുനിന്ന് ചൈനീസ് കമ്പനികളെ സർക്കാർ അകറ്റിനിർത്തുമെന്നാണു സൂചന.  പല സ്പെക്ട്രം (ടെലികോം സേവനത്തിനാവശ്യമായ റേഡിയോ തരംഗങ്ങൾ) ബാൻഡുകളിൽ 5ജി പരീക്ഷണം നടത്താൻ കമ്പനികൾക്ക് അനുമതി നൽകിയിട്ടുണ്ട്. ആറു മാസത്തേക്കാണ് അനുമതി. ഓരോ കമ്പനിയും നഗരങ്ങളിൽ മാത്രമല്ല, ചെറുപട്ടണങ്ങളിലും ഗ്രാമങ്ങളിലും പരീക്ഷണപ്രവർത്തനം നടത്തണമെന്ന് സർക്കാർ വ്യവസ്ഥ ചെയ്തിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com