ADVERTISEMENT
ന്യൂഡൽഹി∙ ഐഡിബിഐ ബാങ്കിൽ കേന്ദ്രസർക്കാരിനും എൽഐസിക്കുമുള്ള ഓഹരി വിറ്റഴിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിലുള്ള സാമ്പത്തികകാര്യ ക്യാബിനറ്റ് സമിതി തീരുമാനിച്ചു. നിലവിൽ കേന്ദ്രസർക്കാരിന് 45.48 ശതമാനവും എൽഐസിക്ക് 49.24 ശതമാനവും ഓഹരിയുണ്ട്. എത്ര വീതം വിറ്റഴിക്കണമെന്നത് റിസർവ് ബാങ്കുമായി ആലോചിച്ചു തീരുമാനിക്കും. ബാങ്കിന്റെ നിയന്ത്രണവും കൈമാറും. നിലവിൽ എൽഐസിക്കാണ് മാനേജ്മെന്റ് നിയന്ത്രണം. ഓഹരി വിൽപനയ്ക്ക് എൽഐസി ബോർഡ് അംഗീകാരം നൽകിയിരുന്നു. പുതിയ ഉടമ കൂടുതൽ നിക്ഷേപം, സാങ്കേതിക വിദ്യ തുടങ്ങിയവയിലൂടെ ബിസിനസ് വർധനയ്ക്കു കളമൊരുക്കുമെന്നാണ് പ്രതീക്ഷ. ഇതിൽനിന്നു സർക്കാരിനുള്ള വരുമാനം ജനക്ഷേമ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കും.യുകെയുമായും അയർലൻഡുമായും ഇന്നവേഷൻ, കുടിയേറ്റം, മൊബിലിറ്റി രംഗങ്ങളിലെ സഹകരണത്തിനുള്ള ധാരണാപത്രങ്ങളും മന്ത്രിസഭ അംഗീകരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com