ADVERTISEMENT

തിരുവനന്തപുരം∙ സംസ്ഥാന വ്യവസായ വികസന കോർപറേഷൻ (കെഎസ്ഐഡിസി) ചെയർമാന്റെ അധികച്ചുമതല വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി ഡോ.കെ.ഇളങ്കോവനു നൽകി സർക്കാർ ഉത്തരവിറക്കി.

അഡീഷനൽ ചീഫ് ഇലക്ടറൽ ഓഫിസർ ഡി.ബാലമുരളിയെ കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ മാനേജിങ് ഡയറക്ടറായി നിയമിച്ചു. ഡപ്യൂട്ടി ചീഫ് ഇലക്ടറൽ ഓഫിസർ വി.ആർ.പ്രേംകുമാറിനെ എംപ്ലോയ്മെന്റ് ആൻഡ് ട്രെയ്നിങ് ഡയറക്ടറാക്കി. കേരള അക്കാദമി ഫോർ സ്കിൽ എക്സലൻസ് മാനേജിങ് ഡയറക്ടറുടെ അധികച്ചുമതലയും ഇദ്ദേഹത്തിനാണ്.

ഡോ.എസ്.ചിത്രയെ ലേബർ കമ്മിഷണർ ആയി നിയമിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com