ADVERTISEMENT

കൊച്ചി∙ സംസ്ഥാനത്തെ ബാങ്ക് ഇതര ധനസ്ഥാപനങ്ങൾക്ക് (എൻബിഎഫ്‌സി) ലോക്ഡൗൺ കാലയളവിൽ രാവിലെ 10 മുതൽ 1 വരെ തുറന്നുപ്രവർത്തിക്കാൻ അനുമതി ലഭിച്ചതായി അസോസിയേഷൻ ഓഫ് നോൺ ബാങ്കിങ് ഫിനാൻസ് കമ്പനീസ് അറിയിച്ചു. കർശനമായ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കും സ്ഥാപനങ്ങൾ പ്രവർത്തിക്കുകയെന്നും ഉപയോക്താക്കളുടെയും ജീവനക്കാരുടെയും ആരോഗ്യത്തിനും സുരക്ഷയ്ക്കും പ്രാധാന്യം നൽകുമെന്നും അസോസിയേഷൻ ചെയർമാൻ തോമസ് ജോർജ് മുത്തൂറ്റ് പറഞ്ഞു.

കേരളത്തിലെ മിക്കവാറും എല്ലാ പ്രമുഖ എൻബിഎഫ്‌സികളും നൽകിവരുന്ന വിവിധ ഡിജിറ്റൽ സേവനങ്ങൾ ഉപയോക്താക്കൾ ഉപയോഗപ്പെടുത്തണമെന്ന് അദ്ദേഹം അഭ്യർഥിച്ചു. ശാഖകൾ, ഡിജിറ്റൽ സേവനങ്ങൾ എന്നിവയുടെ സുഗമമായ പ്രവർത്തനത്തിനായി അതതു സ്ഥാപനങ്ങളുടെ ബാക്ക്-എൻഡ് പ്രവർത്തനങ്ങൾ സജ്ജമായിരിക്കും.ലോൺ തിരിച്ചടയ്ക്കൽ, ലോൺ ടോപ്അപ് എന്നിവയ്ക്ക് ആപ്പുകളിലും സൗകര്യമുണ്ട്. കോൾ സെന്റർ, എസ്എംഎസ് തുടങ്ങിയവയിലൂടെയും വിവിധ സേവനങ്ങൾ ഉപയോഗപ്പെടുത്താനാകും.

കൊച്ചി∙ സംസ്ഥാനത്തെ ബാങ്ക് ഇതര ധനസ്ഥാപനങ്ങൾക്ക് (എൻബിഎഫ്‌സി) ലോക്ഡൗൺ കാലയളവിൽ രാവിലെ 10 മുതൽ 1 വരെ തുറന്നുപ്രവർത്തിക്കാൻ അനുമതി ലഭിച്ചതായി അസോസിയേഷൻ ഓഫ് നോൺ ബാങ്കിങ് ഫിനാൻസ് കമ്പനീസ് അറിയിച്ചു. കർശനമായ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കും സ്ഥാപനങ്ങൾ പ്രവർത്തിക്കുകയെന്നും ഉപയോക്താക്കളുടെയും ജീവനക്കാരുടെയും ആരോഗ്യത്തിനും സുരക്ഷയ്ക്കും പ്രാധാന്യം നൽകുമെന്നും അസോസിയേഷൻ ചെയർമാൻ തോമസ് ജോർജ് മുത്തൂറ്റ് പറഞ്ഞു.
കേരളത്തിലെ മിക്കവാറും എല്ലാ പ്രമുഖ എൻബിഎഫ്‌സികളും നൽകിവരുന്ന വിവിധ ഡിജിറ്റൽ സേവനങ്ങൾ ഉപയോക്താക്കൾ ഉപയോഗപ്പെടുത്തണമെന്ന് അദ്ദേഹം അഭ്യർഥിച്ചു. 
ശാഖകൾ, ഡിജിറ്റൽ സേവനങ്ങൾ എന്നിവയുടെ സുഗമമായ പ്രവർത്തനത്തിനായി അതതു സ്ഥാപനങ്ങളുടെ ബാക്ക്-എൻഡ് പ്രവർത്തനങ്ങൾ സജ്ജമായിരിക്കും.
 ലോൺ തിരിച്ചടയ്ക്കൽ, ലോൺ ടോപ്അപ് എന്നിവയ്ക്ക് ആപ്പുകളിലും സൗകര്യമുണ്ട്. കോൾ സെന്റർ, എസ്എംഎസ് തുടങ്ങിയവയിലൂടെയും വിവിധ സേവനങ്ങൾ ഉപയോഗപ്പെടുത്താനാകും.കൊച്ചി∙ സംസ്ഥാനത്തെ ബാങ്ക് ഇതര ധനസ്ഥാപനങ്ങൾക്ക് (എൻബിഎഫ്‌സി) ലോക്ഡൗൺ കാലയളവിൽ രാവിലെ 10 മുതൽ 1 വരെ തുറന്നുപ്രവർത്തിക്കാൻ അനുമതി ലഭിച്ചതായി അസോസിയേഷൻ ഓഫ് നോൺ ബാങ്കിങ് ഫിനാൻസ് കമ്പനീസ് അറിയിച്ചു. കർശനമായ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കും സ്ഥാപനങ്ങൾ പ്രവർത്തിക്കുകയെന്നും ഉപയോക്താക്കളുടെയും ജീവനക്കാരുടെയും ആരോഗ്യത്തിനും സുരക്ഷയ്ക്കും പ്രാധാന്യം നൽകുമെന്നും അസോസിയേഷൻ ചെയർമാൻ തോമസ് ജോർജ് മുത്തൂറ്റ് പറഞ്ഞു.
കേരളത്തിലെ മിക്കവാറും എല്ലാ പ്രമുഖ എൻബിഎഫ്‌സികളും നൽകിവരുന്ന വിവിധ ഡിജിറ്റൽ സേവനങ്ങൾ ഉപയോക്താക്കൾ ഉപയോഗപ്പെടുത്തണമെന്ന് അദ്ദേഹം അഭ്യർഥിച്ചു. 
ശാഖകൾ, ഡിജിറ്റൽ സേവനങ്ങൾ എന്നിവയുടെ സുഗമമായ പ്രവർത്തനത്തിനായി അതതു സ്ഥാപനങ്ങളുടെ ബാക്ക്-എൻഡ് പ്രവർത്തനങ്ങൾ സജ്ജമായിരിക്കും.
 ലോൺ തിരിച്ചടയ്ക്കൽ, ലോൺ ടോപ്അപ് എന്നിവയ്ക്ക് ആപ്പുകളിലും സൗകര്യമുണ്ട്. കോൾ സെന്റർ, എസ്എംഎസ് തുടങ്ങിയവയിലൂടെയും വിവിധ സേവനങ്ങൾ ഉപയോഗപ്പെടുത്താനാകും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com