ADVERTISEMENT

തൃശൂര്‍ ∙ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസിയു വികസനത്തിന് 50 ലക്ഷം രൂപയുടെ സഹായവുമായി ജോയ് ആലുക്കാസ് ഫൗണ്ടേഷന്‍. ചെയര്‍മാന്‍ ജോയ് ആലുക്കാസ് 50 ലക്ഷം രൂപയുടെ ചെക്ക് മെഡിക്കൽ കോളജ് പ്രിന്‍സിപ്പല്‍ ഡോ. ലോലാ ദാസിനു കൈമാറി. ഒരാഴ്ചയ്ക്കുള്ളിൽ പുതിയ ഐസിയു ബ്ലോക്കിന്റെ നിർമാണം പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. 38 പുതിയ കിടക്കകളാണ് ഇവിടെയുണ്ടാവുക. ഡോക്ടര്‍മാരുടെ അഭ്യർഥന മാനിച്ചാണ് ജോയ്ആലുക്കാസ് ഫൗണ്ടേഷന്‍ ഈ ദൗത്യം ഏറ്റെടുത്തത്. 

യോഗത്തില്‍ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. ലോലാ ദാസ്, സൂപ്രണ്ട്, ഡോ. ബിജു കൃഷ്ണന്‍. ഡോ. നിഷ, ഡോ. രണ്‍ദീപ്, ഡോ. രവീന്ദ്രന്‍, ഡോ. ഷംഷാദ് ബീഗം, ജോയ് ആലുക്കാസ് ചെയര്‍മാന്‍ ജോയ് ആലുക്കാസ്, ഫൗണ്ടേഷന്‍ ചീഫ് കോഓര്‍ഡിനേറ്റര്‍ പി.പി.ജോസ്, ടി.എ.ജോര്‍ജ് തുടങ്ങിയവർ പങ്കെടുത്തു. രോഗീപരിചരണത്തിനായുള്ള ഒരു പുതിയ പദ്ധതിക്ക് 15 കോടി രൂപ വരെ സംഭാവന നല്‍കാന്‍ ജോയ്ആലുക്കാസ് ഫൗണ്ടേഷന്‍ സന്നദ്ധമാണെന്നും ജോയ് ആലുക്കാസ് അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com