ADVERTISEMENT

ആരോഗ്യ ഇൻഷുറൻസ് അത്യാവശ്യ ധനകാര്യ കുത്തിവയ്പാണ്. ജീവിതശൈലി രോഗങ്ങളുടെ വർധന ആരോഗ്യ സംരക്ഷണച്ചെലവുകൾ കുത്തനെ ഉയർത്തുകയാണ്. തനിക്കും കുടുംബത്തിനുമായി ഒരാൾ എടുക്കുന്ന സമഗ്രമായ ആരോഗ്യ ഇൻഷുറൻസ് പദ്ധതി, നിലവിലെ ആരോഗ്യ പരിരക്ഷാ ആവശ്യങ്ങളും ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിൽ ഉയർന്നുവരുന്ന ആവശ്യങ്ങളും നേരിടുന്നതിനുള്ള സാമ്പത്തിക പ്രതിരോധ കുത്തിവയ്പ്പായി വർത്തിക്കും.

ആരോഗ്യ ഇൻഷുറൻസ് ഇല്ലാത്ത, കുടുംബത്തിന്റെ ഏക വരുമാന സ്രോതസായ വ്യക്തി ഏതെങ്കിലും ഗുരുതര രോഗത്തിനു ഇരയാകുന്ന അവസ്ഥ ആലോചിച്ചു നോക്കൂ. കോവിഡ്–19 പകർച്ചവ്യാധിയുടെ ഈ സമയത്ത് ധാരാളം ആളുകൾ ഇത് അനുഭവിച്ചിതായി ഞങ്ങൾക്കു കാണാൻ കഴിഞ്ഞിട്ടുണ്ട്. ഭൂരിഭാഗം ആളുകളുടെയും ആരോഗ്യ ഇൻഷുറൻസ് സം അഷ്വേഡ് തുക അഞ്ചു ലക്ഷം രൂപയോ അതിനു താഴെയോ ആണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ അതു അപര്യാപ്തമാണ്.

മതിയായ ആരോഗ്യ പരിരക്ഷ എന്നത് താമസിക്കുന്ന സ്ഥലം, പ്രാപ്യമായ ആരോഗ്യ ശൃംഖല, കുടുംബത്തിന്റെ വലുപ്പം തുടങ്ങി പല ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്ന കാര്യമാണ്. മെഡിക്കൽ ചെലവിന്റെ വർഷം തോറുമുള്ള വർധനയും കണക്കിലെടുക്കണം. സമയാസമയങ്ങളിൽ ഇൻഷുറൻസ് പരിരക്ഷ വർധിപ്പിക്കണം. മറ്റൊരു മാർഗം സൂപ്പർ ടോപ്പ് അപ് പ്ലാനുകളെടുക്കുക എന്നതാണ്. ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ വർധിപ്പിക്കുന്നതോ പുതിയ പോളിസി എടുക്കുന്നതോ വളരെയധികം ചെലവ് ഉയർത്തുന്ന കാര്യമാകാം.

എന്നാൽ, ഒരു സൂപ്പർ ടോപ് അപ് പ്ലാൻ നിലവിലുള്ള ആരോഗ്യ ഇൻഷുറൻസ് പോളിസിയിൽ അധിക സുരക്ഷാ കവറേജ് വാഗ്ദാനം ചെയ്യുന്നു, താരതമ്യേന കുറഞ്ഞ ചെലവിൽ. ഒരുവർഷത്തിൽ റെഗുലർ ആരോഗ്യ ഇൻഷുറൻസ് പോളിസിയിലെ നിശ്ചയിച്ചിട്ടുള്ള സം അഷ്വേഡ് തുകയ്ക്കു മുകളിൽ മൊത്തം ക്ലെയിം എത്തിയാൽ അതു നിറവേറ്റാൻ സഹായിക്കുന്നുവെന്നതാണ്  ഒരു സൂപ്പർ ടോപ്പ്–അപ് പ്ലാനിന്റെ ഏറ്റവും വലിയ മേന്മ. ഗുണനിലവാരമുള്ള, ആജീവനാന്ത ആരോഗ്യ സംരക്ഷണം പ്രാപ്യമാക്കുന്ന പോളിസി വേണം തിരഞ്ഞെടുക്കാൻ.

പ്രസുൺ സിക്ദർ
മണിപ്പാൽ സിഗ്ന ഹെൽത്ത് ഇൻഷുറൻസ് എംഡി & സിഇഒ ആണു ലേഖകൻ.
അഭിപ്രായം വ്യക്തിപരം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com