മലയാളി സ്റ്റാർട്ടപ്പിന് ഡിആർഡിഒ പുരസ്കാരം

startup
SHARE

തിരുവനന്തപുരം∙ ഡിഫൻസ് റിസർച് ആൻഡ് ഡവലപ്െമന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) സ്റ്റാർട്ടപ്പുകൾക്കായി സംഘടിപ്പിച്ച ഡെയർ ടു ഡ്രീം മത്സരത്തിൽ മലയാളി സ്റ്റാർട്ടപ്പിന് ഒന്നാം സ്ഥാനം (10 ലക്ഷം രൂപ). പത്തനംതിട്ട കോന്നി കേന്ദ്രമായി പ്രവർത്തിക്കുന്ന എഐഡ്രോൺ എന്ന സ്റ്റാർട്ടപ്പിനാണു പുരസ്കാരം. മുൻ രാഷ്ട്രപതി എ.പി.ജെ.അബ്ദുൽ കലാമിന്റെ സ്മരണയ്ക്കായി ദേശീയ തലത്തിൽ നടത്തുന്ന മത്സരമാണിത്.

ശത്രുക്കളുടെ കണ്ണു വെട്ടിക്കാൻ കഴിയുന്ന ‘ലോ പ്രോബബിലിറ്റി ഇന്റർസെപ്ഷൻ’ റഡാർ സംവിധാനമാണു പല പോർവിമാനങ്ങളും ഉപയോഗിക്കുന്നത്. ഇത്തരം റഡാർ സിഗ്നലുകൾ പോലും കണ്ടെത്താൻ കഴിയുന്ന സംവിധാനമാണ് എഐഡ്രോൺ വികസിപ്പിച്ചത്. ഡിആർഡിഒയുമായി ചേർന്ന് ഈ സാങ്കേതികവിദ്യ കൂടുതൽ വികസിപ്പിക്കാനും സ്റ്റാർട്ടപ്പിന് അവസരം ലഭിക്കും. 2018 ൽ അനി സാം വർഗീസ്, ജോജി ജോൺ വർഗീസ്, നിബിൻ പീറ്റർ എന്നിവർ ചേർന്നാണ് എഐഡ്രോൺ ആരംഭിച്ചത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA