മാലദ്വീപിൽ എംഫാർ ഗ്രൂപ്പിന്റെ പഞ്ചനക്ഷത്ര റിസോർട്ട്

SHARE

കൊച്ചി ∙ മാലദ്വീപിൽ പുതിയ പഞ്ചനക്ഷത്ര റിസോർട്ടുമായി എംഫാർ ഗ്രൂപ്പ്. മോഹിപ്പിക്കുന്ന കടലോര റിസോർട്ട് അനുഭവം വാഗ്ദാനം ചെയ്താണു ‘കുഡ വില്ലിങ്ഗിലി റിസോർട്ട്’ സഞ്ചാരികൾക്കായി തുറക്കുന്നത്. ആദ്യ ഔദ്യോഗിക അതിഥിയായി എത്തിയതു മാലദ്വീപിലെ ഇന്ത്യൻ ഹൈക്കമ്മിഷണർ സഞ്ജയ് സുധീർ. എംഫാർ ഗ്രൂപ് ചെയർമാൻ പി.മുഹമ്മദാലി ആതിഥേയനായി. റിസോർട്ട് സ്ഥിതി ചെയ്യുന്ന മാലെ നോർത് അറ്റോളിലെ ബീച്ചുകളാണ് ഏറ്റവും മനോഹര കാഴ്ച. ബീച്ച് ഫ്രണ്ട് സ്പാ, 150 മീറ്റർ പൂൾ, വൈവിധ്യമാർന്ന ഭക്ഷണ വിഭവങ്ങൾ തുടങ്ങിയവയാണ് മറ്റ് പ്രത്യേകതകൾ.

ലോകത്തെ മികച്ച സർഫിങ് സ്പോട്ടുകളിൽ ഒന്നായ ചിക്കൻസിന്റെ സാമീപ്യം, രാത്രികളുടെ ആകർഷണമായി ലോബ്സ്റ്റർ, ഷാംപെയ്ൻ പാർട്ടികൾ, സൺസെറ്റ് ഡിജെ സെഷൻസ് എന്നിവയുമുണ്ട്. യോഗ പവിലിയൻ, ടെക്നോ ജിം, ടേബിൾ ടെന്നിസും ബില്യഡ്സും കളിക്കാൻ റിക്രിയേഷൻ സെന്റർ എന്നിവയ്ക്കു പുറമേ ബീച്ച് വോളിബോൾ, ടെന്നിസ് കോർട്ടുകളും സ്കൂബ, സർഫിങ് സൗകര്യങ്ങളുമുണ്ട്. 40 ഏക്കറിൽ പരന്നുകിടക്കുന്ന റിസോർട്ടിൽ 95 ആഡംബര വില്ലകളുണ്ട്. 36 വില്ലകൾ വെള്ളത്തിനു മുകളിൽ ഉയർന്നു നിൽക്കുന്ന വിധത്തിലാണു നിർമിച്ചിട്ടുള്ളത്. വെബ്സൈറ്റ്: www.kudavillingili.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA