നൂറും കടന്ന് പ്രീമിയം പെട്രോൾ

ഇന്ധന വില വർധന ഇന്നലെ 100 രൂപ കടന്നപ്പോൾ ബത്തേരിയിലെ പെട്രോൾ പമ്പിൽ ലിറ്ററിന് 100.24 രൂപയെന്ന് രേഖപ്പെടുത്തിയിരിക്കുന്നു
SHARE

തിരുവനന്തപുരം ∙ 6 ജില്ലകളിൽ പ്രീമിയം പെട്രോൾ വില ലീറ്ററിന് 100 രൂപയ്ക്കു മുകളിലെത്തി. കൊല്ലം ജില്ലയിൽ എല്ലായിടത്തും കാസർകോട്, മലപ്പുറം, പാലക്കാട്, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ചില സ്ഥലങ്ങളിലുമാണ് 100 കടന്നത്. മറ്റു ജില്ലകളിൽ വില 100നു തൊട്ടുതാഴെ എത്തിനിൽക്കുന്നു. സാധാരണ പെട്രോൾ 96നു മുകളിലാണ്. കൊല്ലം ജില്ലയിൽ എച്ച്പിസിയുടേതിന് 100.29 രൂപയും ഐഒസിയുടേതിന് 100.69 രൂപയുമായിരുന്നു ഇന്നലത്തെ വില.

കാസർകോട് ടൗണിൽ 100.12 രൂപയായി. മലപ്പുറം കരിങ്കല്ലത്താണിയിൽ 100.31 രൂപയും പെരിന്തൽമണ്ണയിൽ 100.23 രൂപയും. പാലക്കാട് നഗരത്തിൽ 100.68 രൂപയായപ്പോൾ മണ്ണാർക്കാട്, വടക്കഞ്ചേരി, പട്ടാമ്പി, ചിറ്റൂർ എന്നിവിടങ്ങളിൽ 101 രൂപ കടന്നു. പത്തനംതിട്ടയിൽ 100.54 രൂപയും തിരുവല്ലയിൽ 100.18 രൂപയുമായി. ഞായറാഴ്ച തന്നെ പത്തനംതിട്ടയിൽ വില 100.24 ആയിരുന്നു. ഇടുക്കിയിലെ കുമളി അണക്കരയിൽ 101.03, കട്ടപ്പനയിൽ 100.92, അടിമാലിയിൽ 100.44.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA