ADVERTISEMENT

കോട്ടയം ∙ റബർ ഇറക്കുമതി കുറയുന്നു, വിപണിയിൽ ഇന്ത്യൻ റബറിനു പ്രിയമേറുന്നു. ലോക് ഡൗൺ നാലാഴ്ച പിന്നിട്ടപ്പോൾ റബർ ഷീറ്റ് റബർ വില കിലോഗ്രാമിന് 171 ൽ നിന്ന് 170 ലേക്കു താഴ്ന്നു. റബർ ലാറ്റക്സ് വില 126 ൽ നിന്നു ഈയാഴ്ച 125 ലേക്കും താഴ്ന്നു. കഴിഞ്ഞ ഏപ്രിലിൽ 44734 ടൺ റബർ ഇറക്കുമതി ചെയ്തെങ്കിൽ മേയിൽ ഇറക്കുമതി 29126 ടണ്ണായി കുറഞ്ഞു. രാജ്യാന്തര റബർ വിപണിയിൽ ക്ഷാമം നേരിടുന്നതാണ് പ്രധാന കാരണം. ഇന്തൊനീഷ്യ അടക്കമുള്ള റബർ ഉൽപാദക രാജ്യങ്ങളിൽ ഇലപ്പൊട്ട് രോഗം വ്യാപിച്ചതു മൂലം ഉൽപാദനം ഇടിഞ്ഞു. കോവിഡ് വ്യാപനം മൂലം വിയറ്റ്നാമിലും ഉൽപാദനം കുറഞ്ഞു. റബർ ഇറക്കുമതിയിലെ ഇടിവ് ഏതാനും നാൾ കൂടി തുടരുമെന്നാണ് കരുതുന്നത്.

 

ലോക് ഡൗൺ പ്രഖ്യാപിച്ചെങ്കിലും വ്യാപാരത്തിന് രണ്ടു ദിവസം ഇളവ് അനുവദിച്ചത് റബർ വിപണിക്ക് ഉണർവായി. എന്നാൽ കടകൾ തുറക്കുന്നതിലെ ആശയക്കുഴപ്പം ചില സ്ഥലങ്ങളിൽ വ്യാപാരത്തിനു തടസമാകുന്നു. ഉത്തരേന്ത്യൻ കമ്പനികൾ ഷീറ്റ് റബർ വാങ്ങുന്നുണ്ട്. അതേ സമയം ലോക് ഡൗൺ മൂലം ടയറിതര റബർ ഉൽപന്നങ്ങൾ നിർമിക്കുന്ന കമ്പനികൾ റബർ ലാറ്റക്സ് വാങ്ങുന്നത് കുറച്ചു. റബർ ലാറ്റക്സ് വില അൽപം ഇടിയുന്നതിന് കമ്പനികൾ സംഭരണം കുറച്ചത് തടസ്സമായി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com