ADVERTISEMENT

കൊച്ചി∙ സ്വർണാഭരണങ്ങൾക്ക് ഹാൾമാർക്കിങ് നിർബന്ധമാകുമ്പോൾ രാജ്യത്തെ സ്വർണ വ്യാപാര മേഖലയിലുണ്ടാവുക ഒന്നര ലക്ഷം കോടിയുടെ നഷ്ടമെന്ന് വിവിധ സംഘടനകൾ കണക്കാക്കുന്നു. രാജ്യത്തെ ജ്വല്ലറികളുടെ കൈവശമുള്ളത് ഏകദേശം 5000 ടൺ സ്വർണമാണ്. അതിൽ വിവിധ കാരറ്റിലുള്ള ആഭരണങ്ങളുണ്ട്. 14, 18, 20, 21, 22, 23, 24 കാരറ്റുകളിലുള്ള ആഭരണങ്ങളാണ് രാജ്യത്തെ വിവിധ മേഖലകളിലായി പ്രചാരത്തിലുള്ളത്. ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർസിന്റെ (ബിഐഎസ് ) ഇപ്പോഴത്തെ തീരുമാനപ്രകാരം 14, 18, 22 കാരറ്റുകളിലുള്ള സ്വർണാഭരണങ്ങൾ മാത്രമേ 16നു ശേഷം വിൽക്കാൻ പാടുള്ളു.

20, 21, 23,24 കാരറ്റുകളിലുള്ള സ്വർണം ഏകദേശം മൂവായിരത്തോളം ടൺ വന്നേക്കുമെന്നാണ് റിപ്പോർട്ട്. 17 മുതൽ വിൽക്കാൻ പാടില്ലാത്ത കാരറ്റുകളിലുള്ള സ്വർണാഭരണങ്ങൾ 14, 18, 22 കാരറ്റുകളിലേക്കു മാറ്റിയാൽ 300 ടൺ സ്വർണത്തിന്റെ നഷ്ടമാണ് സംഭവിക്കുക. നഷ്ടപ്പെടുന്ന സ്വർണത്തിന്റെ വിപണി വില ഏകദേശം ഒന്നര ലക്ഷം കോടി രൂപയാണ്.രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ വിപണിയിലുള്ള എല്ലാ കാരറ്റുകളും ഹാൾമാർക്ക് ചെയ്തു വിൽക്കാൻ അനുവദിക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com